Thursday, March 12, 2026 Last Updated 59 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Jan 2026 08.40 AM

ആരാധകരെ ഞെട്ടിച്ച് പിന്നണി ഗാനരംഗത്തു നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജിത് സിംഗ്

from, singing

പിന്നണി ഗാനരംഗത്ത് നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഗായകന്‍ അര്‍ജിത് സിംഗ്. ശ്രോതാകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അര്‍ജിത് സിംഗ് സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നണിഗാനരംഗത്ത് നിന്ന് മാത്രമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഡീ മ്യൂസിക്കില്‍ പുതിയ പാതകള്‍ തേടാനാണ് ഈ പിന്മാറ്റം എന്നാണ് കരുതപ്പെടുന്നത്.

'എല്ലാവർക്കും പുതുവർഷാശംസകൾ. ഇക്കഴിഞ്ഞ പോയ വർഷങ്ങളിൽ നിങ്ങളെനിക്ക് ഒരുപാട് സ്‌നേഹം നൽകി. ശ്രോതാക്കളുടെ ആ സ്‌നേഹത്തിന് ഒരുപാട് നന്ദി. ഇനി പിന്നണി ഗാനരംഗവുമായി ബന്ധപ്പെട്ട് ഞാൻ പ്രവർത്തിക്കില്ലെന്ന് അറിയിക്കാൻ ആഗ്രഹിക്കുകയാണ്. ഏറെ സന്തോഷത്തോടെയാണ് ഈ തീരുമാനം എടുക്കുന്നത്. മനോഹരമായ ഒരു യാത്രയ്ക്ക് അവസാനം കുറിക്കുകയാണ്,' അർജിത് സിംഗ് കുറിച്ചു.

അതേസമയം, താന്‍ ഏറ്റെടുത്ത വര്‍ക്കുകള്‍ അവസാനിപ്പിക്കുമെന്നും അതുകൊണ്ട് തന്നെ ഈ വര്‍ഷം പുതിയ ചില ചിത്രങ്ങളില്‍ തന്റെ പാട്ടുകളുണ്ടാകുമെന്നും അര്‍ജിത് അറിയിച്ചിട്ടുണ്ട്. പിന്നണി ഗാനരംഗത്ത് നിന്നും പിന്മാറുന്നു എന്നതുകൊണ്ടു സംഗീതത്തോട് വിട പറയുന്നു എന്ന് അര്‍ത്ഥമില്ലെന്നും ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ അര്‍ജിത് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.

ബോളിവുഡിനു നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച പാട്ടുകാരനാണ് അര്‍ജിത് സിങ്. ആഷിഖി 2ലെ തും ഹി ഹോ, ബ്രഹ്മാസ്ത്രയിലെ കേസരിയാ, തമാശയിലെ അഗര്‍ തും സാഥ് ഹോ, ദില്‍വാലേയിലെ ഗാനങ്ങളടക്കം നിരവധി ശ്രദ്ധേയ പാട്ടുകള്‍ അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്. രണ്ട് തവണ മികച്ച ഗായകനുളള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW