Wednesday, March 11, 2026 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 10.40 AM

' ഒരാളുടെ ജീവനാണ് പോയത്, ഇവളെയൊന്നും വെറുതെ വിടരുത്' ; ദീപക്കിന്റെ മരണത്തില്‍ പ്രതികരിച്ച് ബഷീര്‍ ബഷി

arrest, reel

സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് അഭിനേതാവും മോഡലും ബിഗ് ബോസ് താരവുമായ ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂെടയായിരുന്നു ബഷീര്‍ ബഷിയുടെ പ്രതികരണം.

വൈറലായി, എയറിലായി, ഇപ്പോഴിതാ അകത്തുമായി. എന്തൊക്കെ ആയിരുന്നു. ഫേമസ് ആവണമെന്ന ആഗ്രഹമുണ്ടായിരുന്നില്ലേ. ഇപ്പോഴിതാ വേള്‍ഡ് ഫേമസായി. അതും പല രീതിയില്‍. ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ. ആരെ കൊന്നിട്ടാണെങ്കിലും കുഴപ്പമില്ല, എനിക്ക് റീച്ച് മതി എന്ന ആറ്റിറ്റിയൂഡ് ഉളളവരില്ലേ, ദേ ഇതായിരിക്കും അനുഭവം.

നീയൊക്കെ കാരണം ഇനി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രതികരിക്കാന്‍ പെണ്ണുങ്ങള്‍ക്ക് പേടിയായിരിക്കും. നീയൊക്കെ വീഡിയോ എടുക്കേണ്ടത് തെളിവിന് വേണ്ടിയായിരിക്കണം. അല്ലാതെ ഇതേപോലെ വൈറലാവാനും, എയറിലാവാനും വേണ്ടിയാവരുത്. നിങ്ങള്‍ വീഡിയോ ചെയ്‌തോ, ചെയ്യണ്ടന്നല്ല പറയുന്നത്. പക്ഷേ, അത് തെളിവിന് വേണ്ടി യൂസ് ചെയ്യണം. അതെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ നിങ്ങളുടെ ഉദ്ദേശം വൈറലാവുക എന്നത് തന്നെയാണ്. അപ്പോള്‍ ഇനി മുതല്‍ സ്ത്രീകള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് അങ്ങനെ എന്തെങ്കിലും അനുഭവമുണ്ടായാല്‍ വീഡിയോ പ്രൂഫായി ഉപയോഗിക്കുക. ദയവ് ചെയ്ത് അതെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യരുത് എന്നുമായിരുന്നു ബഷീര്‍ ബഷി പറഞ്ഞത്.

ഇനി മുതല്‍ ഇങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ പോലും സ്ത്രീകള്‍ പ്രതികരിക്കാന്‍ ഭയക്കില്ലേ. എന്തെങ്കിലും പറഞ്ഞാലും ഇനിയാരും മൈന്‍ഡ് ചെയ്യാനും പോവുന്നില്ല. ഇവളെയൊന്നും വെറുതെ വിടരുത്. ഒരാളുടെ ജീവനാണ് പോയത്. ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ. സത്യം അതാണ്, ഇനി ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പോലും ആരോടും പറയാന്‍ പറ്റില്ല. പെണ്ണൊരുമ്പെട്ടാല്‍ എന്ന് പറഞ്ഞാല്‍ ഇങ്ങനെയുമാവും. വീഡിയോയില്‍ നല്ല കംഫര്‍ട്ടായിട്ടാണ് നിന്നിട്ടുള്ളത്. ഒരാള്‍ ദേഹത്ത് തൊട്ടതില്‍ മോശം തോന്നിയാല്‍ ആ സമയത്ത് തന്നെ പ്രതികരിക്കണമായിരുന്നു- വീഡിയോയില്‍ ബഷീര്‍ ബഷി പറഞ്ഞു. നിരവധി പേരായിരുന്നു ബഷീറിന്റെ അഭിപ്രായം ശരിവെച്ച് എത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW