Wednesday, March 11, 2026 Last Updated 9 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 02.34 PM

സിംപിള്‍ ലുക്കില്‍ രാജകുമാരിയെപ്പോലെ സാരിയില്‍ തിളങ്ങി സംയുക്ത; ചിത്രങ്ങള്‍

uploads/news/2026/01/822091/samyuktha-photo.jpg
photo-www.instagram.com/iamsamyuktha_/

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി ചുരുങ്ങിയ കാലം കൊണ്ട് വളര്‍ന്ന നടിയാണ് സംയുക്ത. തന്റെ അഭിനയമികവ് കൊണ്ടും കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ടും മലയാളത്തിന് പുറമെ തെന്നിന്ത്യന്‍ സിനിമാ ലോകത്തും ഇന്ന് സംയുക്ത സുപരിചിതയാണ്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സംയുക്ത തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. പ്രത്യേകിച്ച് തെലുങ്ക് സിനിമാ വ്യവസായത്തില്‍ സംയുക്ത ഇന്ന് ഒരു ഭാഗ്യ നായികയായാണ് അറിയപ്പെടുന്നത്.

ഭീംല നായക്, ബിംബിസാര, സര്‍ സാര്‍, വിരൂപാക്ഷ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സംയുക്തയെ തെലുങ്കിലെ മുന്‍നിര നായികമാരുടെ പട്ടികയില്‍ എത്തിച്ചു. ഓരോ ചിത്രത്തിലും തന്റെ ലുക്കിലും അഭിനയശൈലിയിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

2016-ല്‍ പുറത്തിറങ്ങിയ 'പോപ്കോണ്‍' എന്ന ചിത്രത്തിലൂടെയാണ് സംയുക്ത അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. എന്നാല്‍ 2018-ല്‍ ടൊവിനോ തോമസ് നായകനായ 'തീവണ്ടി' എന്ന ചിത്രത്തിലെ 'ദേവി' എന്ന കഥാപാത്രമാണ് സംയുക്തയുടെ കരിയറില്‍ വഴിത്തിരിവായത്.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. കാഞ്ചീപുരം സാരിയില്‍ നാടന്‍ സുന്ദരിയായുള്ള ചിത്രങ്ങളാണ് സംയുക്ത പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രങ്ങള്‍ക്ക് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW