Wednesday, March 11, 2026 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jan 2026 12.32 PM

'മോഹമുന്തിരി വാറ്റിയ രാവ്' ; പാട്ട് പാടി വീണ്ടും ആരാധകരെ കയ്യിലെടുത്ത് രേണു സുധി

song

സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ് രേണു സുധി. ഇപ്പോള്‍ രേണു പാട്ട് പാടുന്ന പുതിയൊരു വീഡിയോ ആണ് വൈറലാകുന്നത്. മമ്മൂട്ടി ചിത്രം മധുരരാജയില്‍ സണ്ണി ലിയോണ്‍ ആടിത്തിമിര്‍ത്ത ' മോഹമുന്തിരി വാറ്റിയ രാവ്' എന്ന ഗാനമാണ് രേണു പാടുന്നത്. തിരൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് താരം പാട്ടുപാടി ആരാധകരെ കയ്യിലെടുത്തത്.

വലിയ കയ്യടിയാണ് രേണുവിന്റെ പാട്ടിന് ലഭിക്കുന്നത്. പാട്ട് സൂപ്പര്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്. ' ഈ നേട്ടങ്ങള്‍ കാണാന്‍ സുധി ചേട്ടന്‍കൂടി വേണമായിരുന്നു' എന്നാണ് ഒരു ആരാധിക കുറിച്ചിരിക്കുന്നത്.

2019ല്‍ പുറത്തിറങ്ങിയ ' മധുരരാജ' എന്ന ചിത്രത്തിലെ ഗാനമാണ് ' മോഹമുന്തിരി വറ്റിയ രാവ്'. ഗോപി സുന്ദറിന്റെ തകര്‍പ്പന്‍ സംഗീതത്തിന് ബി.കെ ഹരിനാരായണനാണ് വരികളെഴുതിയത്. സിത്താര കൃഷ്ണകുമാറായിരുന്നു ആലാപനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW