Thursday, March 12, 2026 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jan 2026 12.58 PM

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന് പകരമായി സ്‌കോട്ട്‌ലന്‍ഡ് വരുമോ? ഒരക്ഷരം മിണ്ടരുതെന്ന് ബംഗ്‌ളാദേശ് ക്യാപ്റ്റനോട് ബിസിബി

uploads/news/2026/01/821900/litton-das.jpg

ധാക്ക: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ബംഗ്‌ളാദേശ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ തുടരുമ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കരുതെന്ന ക്യാപ്റ്റന്‍ ലിറ്റന്‍ദാസിന് കര്‍ശന നിര്‍ദേശം നല്‍കി ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോര്‍ഡ്. പന്തെറിയാന്‍ വെറും രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ ബംഗ്‌ളാദേശ് വേദിമാറ്റം ഒഴികെ നിലപാട് മാറ്റേണ്ടില്ലെന്ന വിലയിരുത്തലിലാണ് ബിസിബി.

സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി 2026 ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ നിന്നും ബംഗ്‌ളാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ലിറ്റന്‍ ദാസിനെ തടഞ്ഞിരിക്കുകയാണ് ബിസിബി. ചൊവ്വാഴ്ച നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (ബിപിഎല്‍) മത്സരത്തിന് ശേഷം സംസാരിക്കുമ്പോള്‍, ടൂര്‍ണമെന്റിന്റെ ലഭ്യമായ പിച്ചുകളെക്കുറിച്ചും ലോകകപ്പ് പരിശീലനത്തിന് അവ സഹായിച്ചോ എന്നതിനെക്കുറിച്ചും ലിറ്റണിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന മെഗാ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ടീം പങ്കെടുക്കുമോ എന്ന് തന്നെ ഉറപ്പില്ലെന്ന് ആയിരുന്നു മറുപടി. എല്ലാവരും അനിശ്ചിതത്വത്തിലാണ്. ഞങ്ങള്‍ ലോകകപ്പ് കളിക്കുമെന്ന് തനിക്ക് യാതൊരു ഉറപ്പുമില്ല. നിങ്ങള്‍ എന്ത് ചോദ്യമാണ് ചോദിക്കാന്‍ പോകുന്നതെന്ന് മനസ്സിലായി. പക്ഷേ അത് ഇപ്പോള്‍ എനിക്ക് സുരക്ഷിതമല്ല. അതിന് ഉത്തരമില്ല.'' ലിറ്റണ്‍ പറഞ്ഞു.

ബംഗ്ലാദേശ് സര്‍ക്കാരിന്റെ കായിക ഉപദേഷ്ടാവായ ആസിഫ് നസ്രുള്‍, ദേശീയ ടീം ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ബംഗ്‌ളാദേശ് ക്രിക്കറ്റിന് ജനുവരി 21 വരെ ഐസിസി സമയം നല്‍കിയിരിക്കുകയാണ്. നിലവിലെ സ്ഥിതി അനുസരിച്ച്, 20 ടീമുകളുടെ മത്സരത്തിനായി ബിസിബി ഇന്ത്യയിലേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചാല്‍ സ്‌കോട്ട്‌ലന്‍ഡ് ബംഗ്ലാദേശിന്റെ പകരക്കാരായി നറുക്കുവീഴാന്‍ സാധ്യതയുണ്ട്. ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരങ്ങള്‍ മാറ്റണമെന്നാണ് ബംഗ്‌ളാദേശിന്റെ അഭ്യര്‍ത്ഥന. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചകളും ഫലം കണ്ടിട്ടില്ല. ഐസിസി അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കും.

സ്‌കോട്ട്‌ലന്‍ഡിനെ ഞങ്ങളുടെ സ്ഥാനത്ത് ഉള്‍പ്പെടുത്തുമോ എന്ന കാര്യം അറിയില്ലെന്നായിരുന്നു ബംഗ്‌ളാദേ് ക്രിക്കറ്റ് അധികൃതരും പ്രതികരിച്ചത്.. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സമ്മര്‍ദ്ദത്തിന് ഐസിസി വഴങ്ങുകയും ന്യായരഹിതമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഞങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുകയും ചെയ്താല്‍ അത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും പറഞ്ഞു. മുന്‍കാലങ്ങളില്‍, പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്ന് പറഞ്ഞതും ഐസിസി വേദി മാറ്റിയതുമായ ഉദാഹരണങ്ങളുണ്ട്. യുക്തിസഹമായ കാരണങ്ങളാലാണ് തങ്ങള്‍ വേദിമാറ്റം ആവശ്യപ്പെടുന്നത്. എന്നാല്‍ യുക്തിരഹിതമായ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യയില്‍ കളിക്കാന്‍ നിര്‍ബ്ബന്ധിക്കേണ്ടതില്ലെന്നും പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW