Saturday, March 14, 2026 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 17 Jan 2026 01.43 PM

സിംഗിള്‍ നിഷേധിച്ച ഓസീസ് നായകന്‍ പറത്തിയത് നാല് സിക്‌സറുകള്‍ ; സ്മിത്തിനോട് കലിപ്പടിച്ച് ബാബര്‍ അസം

uploads/news/2026/01/821266/smith-babar.jpg

സിഡ്‌നി: ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും അപ്പുറത്തും ഇപ്പുറത്തുമായി വെടിക്കെട്ട് സെഞ്ച്വറി നേടിയ മത്സരത്തില്‍ സിഡ്‌നി തണ്ടറിനെതിരേ സിഡ്‌നി സിക്‌സേഴ്‌സിന് ജയം. ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടറിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. സ്റ്റീവ് സ്മിത്ത് 42 പന്തില്‍ നിന്ന് 100 റണ്‍സ് നേടി. തണ്ടറിന്റെ 189-6 എന്ന സ്‌കോര്‍ ചേസ്് ചെയ്യുമ്പോള്‍ 39 പന്തില്‍ നിന്ന് 47 റണ്‍സ് എടുത്ത ബാബര്‍ അസമുമായി 141 റണ്‍സിന്റെ മിന്നുന്ന ഓപ്പണിംഗ് കൂട്ടുകെട്ട് പങ്കുവെച്ച സ്റ്റീവ് സ്മിത്താണ് ടീമിനെ വിജയിപ്പിച്ചത്.

മത്‌സരത്തില്‍ ബാബര്‍ നീട്ടിയ ഒരു സിംഗിള്‍ ഓടാതെ പിന്നാലെ വന്ന് തുടര്‍ച്ചയായി നാലു സിക്‌സര്‍ അടിച്ച സ്മിത്തിന്റെ നടപടി വിവാദമാകുകയും ചെയ്തു. സിക്സേഴ്സിന്റെ ബാറ്റിങ്ങിനിടെ 11-ാം ഓവറിലെ മൂന്നും നാലും അഞ്ചും പന്തുകളില്‍ ബാബറിന് സിംഗിളെടുക്കാന്‍ സാധിച്ചില്ല. അവസാന പന്ത് ബാബര്‍ ലോംഗ് ഓണിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചു. എന്നാല്‍ സ്മിത്ത് ഓടാന്‍ വിസമ്മതിച്ചു. ബാബര്‍ ആവട്ടെ പിച്ചിന് പാതിവരെ ഓടിയെത്തിയ ശേഷം തിരിച്ചുപോയി. ഓവറിന് ശേഷം എന്തുകൊണ്ട് ഓടിയില്ലെന്ന് ബാബര്‍ സ്മിത്തിനോട് ചോദിക്കുന്നുണ്ട്.

ശേഷം സ്‌ട്രൈക്കിലെത്തിയ സ്മിത്ത് തൊട്ടടുത്ത ഓവറില്‍ നാല് സിക്സര്‍ അടക്കം 32 റണ്‍സാണ് നേടിയത്. തൊട്ടടുത്ത ഓവറില്‍ വീണ്ടും ബാറ്റ് ചെയ്യാനെത്തിയ ബാബറാവട്ടെ നേരിട്ട ആദ്യ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. ഇതില്‍ ബാബര്‍ അസം കലിപ്പടിക്കുകയും ചെയ്തു. സൈഡ് ബോര്‍ഡുകള്‍ സഹിതം ചവിട്ടി മറിച്ചിട്ടാണ് താരം പവലിയനിലേക്ക് മടങ്ങിയത്. അവസാന പന്തില്‍ ബാബര്‍ എടുത്ത സിംഗിള്‍ ഓടേണ്ടതില്ല എന്ന തന്റെ തീരുമാനത്തില്‍ ബാബര്‍ ഹാപ്പിയാണോ എന്നുറപ്പില്ലെന്നും എന്നാല്‍ ആ തീരുമാനം പൂര്‍ണമായി ശരിയായിരുന്നുവെന്നും സ്മിത്ത് പറഞ്ഞു. മത്സരത്തില്‍ സിക്സേഴ്സ് അഞ്ച് വിക്കറ്റിന് ജയിച്ച് ലീഗില്‍ നാലാം സ്ഥാനത്തെത്തി.

മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ ഒമ്പത് സിക്സറുകള്‍ പറത്തി. ഒടുവില്‍ 16 പന്തുകള്‍ ബാക്കിനില്‍ക്കെ അവര്‍ വിജയം നേടി. 10 മത്സരങ്ങളില്‍ തണ്ടര്‍ എട്ടാം തോല്‍വിയിലേക്ക് വീണ തണ്ടറിനായി ഡേവിഡ് വാര്‍ണര്‍ 65 പന്തില്‍ നിന്ന് പുറത്താകാതെ 110 റണ്‍സ് നേടി. വാര്‍ണര്‍ ഇല്ലായിരുന്നെങ്കില്‍ മത്സരം അതിവേഗം അവസാനിച്ചേനെ. നിക്ക് മാഡിന്‍സന്റെ 26 റണ്‍സ് ആയിരുന്നു അവരുടെ അടുത്ത ഉയര്‍ന്ന സ്‌കോര്‍. സ്മിത്തും ബാബറും പെട്ടെന്ന് തന്നെ കളി മാറ്റിമറിച്ചു. ബാബര്‍ പുറത്തായതിനുശേഷം, സ്മിത്ത് 41 പന്തില്‍ നിന്ന് തന്റെ അഞ്ചാമത്തെ ടി20 സെഞ്ച്വറി നേടി.

Ads by Google
Ads by Google
TRENDING NOW