-->
ഒരു കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷമാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരിലെ ഒരു കുടുംബത്തില്‍ 40 വര്‍ഷത്തിനുശേഷം ഒരു പെണ്‍കുട്ടി ജനിച്ചതോടെ കുടുംബാംഗങ്ങള്‍ അത് ആഘോഷമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രസവം കഴിഞ്ഞ് അമ്മയുടേയും കുഞ്ഞിന്റേയും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കുള്ള ആദ്യ യാത്രയ്ക്കായി ഒരുക്കിയത് ഡിജെ പാര്‍ട്ടിയും 13 സ്‌കോര്‍പിയോ എസ്‌യുവികളുമാണ്.
മൗദഹയിലെ മൊഹല്ല ഫത്തേപൂരില്‍ താമസിക്കുന്ന അഞ്ജും പര്‍വേസാണ് തന്റെ മകളുടെ ജനനം ആഘോഷിച്ചത്. അഞ്ജുമിന് നാല് സഹോദരങ്ങളാണുള്ളത്. സഹോദരിമാര്‍ ആരുമില്ല. മറ്റ് സഹോദരങ്ങള്‍ അവിവാഹിതരാണ്. നിഖത്ത് ഫാത്തിമയാണ് അഞ്ജുമിന്റെ ഭാര്യ. ഇരുവരും വിവാഹത്തിനുശേഷം ഒരു മകള്‍ ജനിക്കാന്‍ ഏറെ നാളായി പ്രാര്‍ത്ഥിച്ചിരുന്നു.
വാഹന അകമ്പടിയോടെ ഡിജെയോട് കൂടി പെണ്‍കുഞ്ഞ് വീട്ടിലേക്ക് വരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. വളരേയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ് ഇതെന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗ്രാമത്തില്‍ ഇത്തരമൊരു ആഘോഷം നടക്കുന്നത് ആദ്യമായിട്ടാണെന്നും നിഖത്ത് പ്രസവിച്ച ആശുപത്രിയിലെ ഡോക്ടര്‍ അന്‍ഷു മിശ്ര പറഞ്ഞു. ഇത് ഒരു കുടുംബത്തിന് മാത്രം അഭിമാനമുള്ള കാര്യമല്ലെന്നും പെണ്‍കുട്ടികള്‍ ബഹുമാനം അര്‍ഹിക്കുന്നവരാണെന്ന സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
परिवार में पहले बेटी हुई तो 13 स्कॉर्पियो का काफिला निकाला। डीजे पर नाचते-झूमते घर पहुंचे। बुंदेलखंड के हमीरपुर में अंजुम परवेज चार भाई हैं। उनकी कोई बहन नही है। ऐसे में जब वे एक बेटी का पिता बने तो खुश हो गये। अस्पताल से घर तक 13 स्कॉर्पियो का काफिला निकाला गया।। pic.twitter.com/Cxm4nkBGpo— MOHD KALEEM JOURNALIST ANI (@mohdkaleem36) January 16, 2026