Monday, March 16, 2026 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 07.43 AM

സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവം ; ഡോക്ടറോട് അവധിയില്‍ പോകാന്‍ നിര്‍ദേശം

uploads/news/2026/02/825982/trinandrum-hospital.jpg

തിരുവനന്തപുരം: സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡോ. ബിന്ദു സുന്ദറിനോടാണ് അവധിയില്‍ പോകാന്‍ നിര്‍ബ്ബന്ധിച്ചത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയ്ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രത്യേകസംഘം അന്വേഷണം നടത്തും.

സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് സിസേറിയനിടെ മരിച്ചത്. ഡോക്ടര്‍ക്ക് എതിരെയുള്ള എല്ലാ പരാതികളും അന്വേഷിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഡോ. ബിന്ദു സുന്ദറിനെതിരെ മറ്റ് രണ്ട് പരാതികള്‍ കൂടി ഡിഎംഒയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതിലും അന്വേഷണം നടത്തുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

ഇന്നലെയാണ് നിരഞ്ജന ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ഇന്ന് പുലര്‍ച്ചെ പരിശോധനയ്ക്കായി ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ട് മണിയോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തുവെങ്കിലും പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു.

കുഞ്ഞിന്റെ മരണകാരണം ചികിത്സ പിഴവാണെന്ന് ആരോപിച്ചു നിരഞ്ജനയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. വേദന ഇല്ലാതിരുന്ന നിരഞ്ജനയെ പുലര്‍ച്ചെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയെന്നും മണിക്കൂറുകള്‍ ലേബര്‍ റൂമില്‍ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ ആശുപത്രിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Ads by Google
Ads by Google
TRENDING NOW