-->
ലോകത്തെവിടെ ചെന്നാലും കാണപ്പെടുന്ന ജീവിയാണ് ഉറുമ്പ്. കൂട്ടത്തോടെ നടക്കുന്ന ഇവയുടെ വലിപ്പം വളരെ ചെറുതാണെങ്കിലും കഠിനാധ്വാനം ചെറുതൊന്നുമല്ല. നിരവധി ഇനത്തിലുള്ള ഉറുമ്പുകള്‍ നമ്മള്‍ക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഒരു ഉറുമ്പ് എത്ര വയസുവരെ ജീവിക്കുമെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ശാസ്ത്രജ്ഞര്‍ പറയുന്നത് അനുസരിച്ച് ഒരു ഉറുമ്പിന്റെ ആയൂസ് അതിന്റെ ഇനത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ്.
സാധാരണയായി തൊഴിലാളി ഉറുമ്പുകള്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ ജീവിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ആണ്‍ ഉറുമ്പുകള്‍ ഏതാനും ആഴ്ചകള്‍ക്കുളില്‍ മരിക്കും. റാണി ഉറുമ്പാണ് ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്നത്. അനുകൂല സാഹചര്യങ്ങളില്‍ 15 മുതല്‍ 20 വര്‍ഷം വരെ അതിജീവിക്കാന്‍ അവയ്ക്ക് കഴിയും. ഉറുമ്പിന്റെ കോളനികള്‍ വര്‍ഷങ്ങളോളം കേടുകൂടാതിരിക്കാന്‍ കാരണം ഇതാണ്. ഉറുമ്പുകള്‍ ഒരു ദിവസം ഏകദേശം 250 തവണ ഉറങ്ങുന്നു. പക്ഷേ ഓരോ ഉറക്കവും ഒരു മിനിറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നില്ല.