Thursday, March 12, 2026 Last Updated 59 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 10.18 AM

കപട വിത്തുകളിലൂടെ ഉറമ്പുകളെ സംരക്ഷകരാക്കുന്ന പ്രകൃതിയുടെ തന്ത്രം: എല്ലാറ്റിനും വഴിവച്ചത് ഒരു 8 വയസ്സുകാരന്റെ കണ്ടെത്തല്‍

nature, trick, ants

2019ല്‍ ഹ്യൂഗോ ഡീന്‍സ് എന്ന എട്ടുവയസ്സുകാരന്‍ തന്റെ വീട്ടുമുറ്റത്ത് കണ്ട ഒരു ചെറിയ കാഴ്ച, നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്ന ഒരു ധാരണയെത്തന്നെ തിരുത്തിക്കുറിച്ചു. എന്താണ് സംഭവം? കാട്ടിലെ ഉറുമ്പുകള്‍ ചില വിത്തുകള്‍ തങ്ങളുടെ കൂട്ടിലേക്ക് ചുമന്നുകൊണ്ട് പോകുന്നത് സാധാരണമാണ്. വിത്തുകളിലെ 'ഇലയോസോം' എന്ന കൊഴുപ്പടങ്ങിയ ഭാഗം ഭക്ഷിക്കാനാണ് അവര്‍ ഇത് ചെയ്യുന്നത്. ഇതിനെ 'മിര്‍മെക്കോകോറി' എന്ന് വിളിക്കുന്നു. എന്നാല്‍, ഹ്യൂഗോ കണ്ടെത്തിയത് വിത്തുകളെയല്ല, മറിച്ച് ഓക്ക് മരങ്ങളില്‍ സിനിപിഡ് വാസ്പ് എന്നയിനം കടന്നലുകള്‍ ഉണ്ടാക്കുന്ന മുഴകളെ ഉറുമ്പുകള്‍ ചുമക്കുന്നതാണ്.

ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഒരു വലിയ രഹസ്യമാണ് പുറത്തുവന്നത്. ഈ ഗാളുകളില്‍ 'കപ്പെല്ലോ' എന്ന് വിളിക്കുന്ന ഒരു തൊപ്പിയുണ്ട്. ഇതിന് വിത്തുകളിലെ ഇലയോസോമിന് സമാനമായ രാസഘടനയാണുള്ളത് (പ്രധാനമായും ഒലിയിക് ആസിഡ് ഉള്‍പ്പെടെയുള്ള ഫാറ്റി ആസിഡുകള്‍). ഉറുമ്പുകള്‍ ഇത് വിത്താണെന്ന് തെറ്റിദ്ധരിക്കുന്നു. അവര്‍ ഈ ഗാളുകളെ ചുമന്ന് തങ്ങളുടെ സുരക്ഷിതമായ കൂട്ടിലെത്തിക്കുന്നു. അവിടെവെച്ച് 'കപ്പെല്ലോ' മാത്രം തിന്നശേഷം ഗാള്‍ ഉപേക്ഷിക്കുന്നു.

ഗാളുകള്‍ക്കുള്ളില്‍ വളരുന്ന ലാര്‍വകള്‍ക്ക് പക്ഷികളില്‍ നിന്നും മറ്റ് ശത്രുക്കളില്‍ നിന്നും ഉറുമ്പിന്‍ കൂട്ടില്‍ സുരക്ഷ ലഭിക്കുന്നു. ഉറുമ്പുകളെ സൗജന്യ ബോഡിഗാര്‍ഡുകളാക്കി മാറ്റുന്ന 'കണ്‍വെര്‍ജന്റ് എവല്യൂഷന്‍' എന്ന തന്ത്രമാണിത്. വിത്തുകളില്‍ ഇലയോസം ഉണ്ടാക്കുന്ന അതേ തന്ത്രം ഒരു കടന്നല്‍ അത് വളരുന്ന ഇലകളിലെ ഗാളുകളില്‍ ജീനുകളെ കൊണ്ട് ചെയ്യിക്കുന്നു എന്നത് പരിണാമത്തിലെ നിഗൂഡ വഴികള്‍ എത്രത്തോളം സങ്കീര്‍ണമാണ് എന്നതിന്റെ മറ്റൊരു ഉദാഹരണമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW