-->
ഒറ്റ രാത്രികൊണ്ട് ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാര്യർ. 'ഒരു അഡാർ ലവ്' എന്ന ചിത്രത്തിലെ "മാണിക്യ മലരായ പൂവി" എന്ന ഗാനരംഗത്തിലെ പ്രിയയുടെ കണ്ണിറുക്കൽ 'നാഷണൽ ക്രഷ്' എന്ന വിശേഷണമാണ് പ്രിയക്ക് നേടിക്കൊടുത്തത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യമറിയിക്കാൻ പ്രിയക്ക് കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള പ്രിയ, ഫാഷൻ ലോകത്തും ഒരു ഐക്കണായിട്ടാണ് അറിയപ്പെടുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളും യാത്രാ വീഡിയോകളും പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ വൈറലാകാറുണ്ട്.
വൈവിധ്യമാർന്ന വേഷങ്ങളിലൂടെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന പ്രിയ വാര്യർക്ക് മലയാളത്തിലും അന്യഭാഷകളിലും നിരവധി പ്രൊജക്റ്റുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
വളരെ വൈകിയാണെങ്കിലും പൊങ്കൽ ആശംസകൾ അറിയിച്ചു കൊണ്ട് പ്രിയ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.