Friday, March 13, 2026 Last Updated 57 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jul 2025 04.12 PM

പര്‍പ്പിള്‍ വസന്തം പോലെ; പുത്തന്‍ ചിത്രങ്ങളുമായി പ്രിയ വാര്യര്‍

priya-varrier
photo-www.instagram.com/priya.p.varrier

ആദ്യ സിനിമയിലെ ഗാനരംഗത്തില്‍ ഒറ്റ കണ്ണിറുക്കല്‍, അതുകൊണ്ട് മാത്രം ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട് തരംഗമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലവ്' എന്ന ആദ്യ ചിത്രം മലയാളത്തിലാണെങ്കിലും പിന്നീട് പ്രിയ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലാണ്. ബോളിവുഡിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ പ്രിയയ്ക്ക് കഴിഞ്ഞു. അഭിനയത്തിനൊപ്പം തന്നെ മോഡലിംഗിലും തിളങ്ങി നില്‍ക്കുകയാണ് പ്രിയ.

ഗ്ലാമര്‍ ഹോട്ട് ലുക്കുകളിലൂടെ പ്രിയ പിന്നെ സോഷ്യല്‍ മീഡിയയിലും താരമായി. തന്റെ യാത്രാവിശേഷങ്ങളും ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുള്ള താരം മിക്കവാറും ഹോട്ട് ലുക്കുകളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഇപ്പോഴിതാ പര്‍പ്പിള്‍ സല്‍വാറിലുളള ചിത്രങ്ങളാണ് പ്രിയ പങ്കുവെച്ചിരിക്കുന്നത്. സല്‍വാറില്‍ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. നിരവധിപ്പേരാണ് ചിത്രങ്ങള്‍ക്ക് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

മന്ദാകിനി'യാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. 'വിഷ്ണുപ്രിയ' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം കന്നഡയിലും അരങ്ങേറ്റം കുറിച്ചിരുന്നു. മൂന്ന് ബോളിവുഡ് ചിത്രങ്ങളിലും ഇതിനോടകം പ്രിയ അഭിനയിച്ചു കഴിഞ്ഞു. ത്രീ മങ്കീസ്, യാരിയാന്‍ 2 എന്നിവ ഈ വര്‍ഷം റിലീസ് ചെയ്തു. 'ലവ് ഹാക്കേഴ്‌സ്' എന്ന ഹിന്ദി ചിത്രമാണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത പ്രോജക്ട്. ഝിം ഝിം എന്ന ആല്‍ബം സോംഗിലൂടെയും പ്രിയ അടുത്തിടെ തരംഗമായി മാറിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW