-->
വ്യത്യസ്തമായ ഓണാഘോഷ വീഡിയോ പങ്കുവെച്ച് നടി പ്രിയ വാര്യര്‍. കേരള സാരിയില്‍ അണിഞ്ഞൊരുങ്ങി നാട്ടുവഴിയിലൂടെ മഴനനഞ്ഞ് നടക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. തെങ്കാശിപ്പട്ടണം എന്ന സിനിമയിലെ ‘പച്ചപ്പവിഴ വര്‍ണ്ണക്കുട’ എന്ന ഗാനത്തിനൊപ്പമാണ് പ്രിയയുടെ വീഡിയോ.
‘മഴയോണം ’എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്. മൊഞ്ചത്തി, ഗോര്‍ജ്യസ്, ക്യൂട്ട് എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള കമന്റുകള്‍.
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ആദ്യ ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ പ്രശസ്തയാകുന്നത്. മലയാളത്തില്‍ മാത്രമല്ല, ബോളിവുഡിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനു കഴിഞ്ഞു. അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങും കൊണ്ടുപോകുന്ന പ്രിയയുടെ ചിത്രങ്ങളും വീഡിയോയും ആരാധക ശ്രദ്ധ നേടാറുണ്ട്.