Saturday, March 14, 2026 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.41 AM

വാറ്റ്‌കിന്‍സ്‌ തുണച്ചു; ലില്ലെ കടന്ന്‌ വില്ല

uploads/news/2026/03/830115/4.jpg

പാരീസ്‌: യുവേഫ യൂറോപ്പ ലീഗ്‌ നോക്കൗട്ട്‌ ആദ്യപാദ പോരാട്ടത്തില്‍ ഇം?ീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ആസ്‌റ്റണ്‍ വില്ല ജയിച്ചുകയറിയപ്പോള്‍ ഇറ്റാലിയന്‍ ടീമുകള്‍ ഏറ്റുമുട്ടിയ ബൊളോഗ്ന- എ.എസ്‌. റോമ മത്സരം സമനിലയില്‍. വി.എഫ്‌.ബി. സ്‌റ്റുട്ട്‌ഗാര്‍ട്ട്‌, പനാത്തിനൈക്കോസ്‌ ടീമുകളും ഇന്നലെ ജയിച്ചുകയറി.
ഫ്രഞ്ച്‌ ടീം ലില്ലെയെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരുഗോളിനാണ്‌ ആസ്‌റ്റണ്‍ വില്ല വീഴ്‌ത്തിയത്‌. രണ്ടാം പകുതിയുടെ 61-ാം മിനിറ്റില്‍ ഒലി വാറ്റ്‌കിന്‍സ്‌ വിജയഗോളിന്‌ അവകാശിയായി. എമി ബ്യൂന്‍ഡിയയുടെ അസിസ്‌്റ്റിലായിരുന്നു ഗോളിന്റെ പിറവി.
ബൊളോഗ്നയുടെ മൈതാനത്തു നടന്ന മറ്റൊരു കളിയില്‍ ഫെഡറികോ ബെര്‍ണാര്‍ഡെഷിയുടെ 50-ാം മിനിറ്റ്‌ ഗോളില്‍ ആതിഥേയര്‍ ആദ്യം മുന്നിലെത്തി. 71-ാം മിനിറ്റില്‍ ലൊറെന്‍സോ പെല്ലഗ്രീനിയിലൂടെ സന്ദര്‍ശകര്‍ ഒപ്പമെത്തി. ടെറം മൊഫി (21), റോഡ്രിഗോ മോറി (27) എന്നിവരുടെ ഗോളുകളാണ്‌ സ്‌റ്റുട്ട്‌ഗാര്‍ട്ടിനെ വീഴ്‌ത്താന്‍ എഫ്‌.സി. പോര്‍ട്ടോയെ തുണച്ചത്‌. ഡെനിസ്‌ ഉന്‍ഡാവിലൂടെ സ്‌റ്റുട്ട്‌ഗാര്‍ട്ട്‌ ഒരുഗോള്‍ മടക്കി.
ആവേശകരമായ മറ്റൊരു പോരാട്ടത്തില്‍ ഗ്രീസില്‍നിന്നുള്ള പനാത്തിനൈക്കോസ്‌ എഫ്‌്.സിയാണ്‌ സ്‌പാനിഷ്‌ ക്ലബ്‌ റയാല്‍ ബെറ്റിസിനെ ഞെട്ടിച്ചത്‌. ഗോള്‍രഹിതമായിരുന്നു ആദ്യപകുതി. മത്സരം അവസാനിക്കാന്‍ നിശ്‌ചിതസമയം രണ്ടുമിനിറ്റുള്ളപ്പോള്‍ ലഭിച്ച പെനാല്‍റ്റിയാണ്‌ ഗ്രീക്ക്‌ ക്ലബിനു വിജയം സമ്മാനിച്ചത്‌. വിന്‍സെന്റ്‌ ടബോര്‍ഡ ലക്ഷ്യം കണ്ടതോടെ ആദ്യപാദത്തില്‍ ടീം ജയിച്ചുകയറി.
ഇന്നലെ നടന്ന മറ്റൊരു ആദ്യപാദകളിയില്‍ സെല്‍റ്റാ വിഗോയും ലിയോണും സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍വീതം അടിച്ചു. ബ്രാഗയെ ഫെറെന്‍സ്‌വറോസ്‌ എതിരില്ലാത്ത രണ്ടു ഗോളിനു ബ്രാഗയെ തോല്‍പ്പിച്ചപ്പോള്‍ എഫ്‌.സി. മിഡ്‌റ്റില്ലാന്‍ഡ്‌ ഒരുഗോളിന്‌ നോട്ടിങ്ങാം ഫോറസ്‌റ്റിനെ വീഴ്‌ത്തി. സ്വന്തം മൈതാനത്തായിരുന്നു ഇം?ീഷ്‌ ടീമിന്റെ പരാജയം. ജെന്‍ക്‌ സ്വന്തം തട്ടകത്തില്‍ ഫ്രെയ്‌ബര്‍ഗിനെ തോല്‍പ്പിച്ച്‌ ആദ്യപാദത്തില്‍ മേല്‍ക്കൈ നേടി.

Ads by Google
Saturday 14 Mar 2026 10.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW