Friday, March 13, 2026 Last Updated 41 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 12 Mar 2026 02.02 PM

ഇനിയൊരു സ്വപ്‌നം കൂടി ബാക്കിയുണ്ട് ; അടുത്ത ലക്ഷ്യം വെളിപ്പെടുത്തി ഇന്ത്യന്‍ പരിശീലകന്‍ ഗൗതംഗംഭീര്‍

uploads/news/2026/03/829827/gautham-gambhir.jpg

മുംബൈ: ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തിയ ഐതിഹാസിക വിജയത്തിന് ശേഷം തന്റെ അടുത്ത പ്രധാന ലക്ഷ്യം വെളിപ്പെടുത്തി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. രണ്ടു തവണ ഫൈനലില്‍ കടന്നിട്ടും ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പാണ് തന്റെ മുന്നിലുള്ള അടുത്ത ദൗത്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

2024 ടി20 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി, 2026 ടി20 ലോകകപ്പ് എന്നിങ്ങനെ മൂന്ന് ഐസിസി വൈറ്റ്‌ബോള്‍ കിരീടങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യ സ്വന്തമാക്കിയത്. എന്നാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ഇപ്പോഴും കിട്ടാക്കനിയാണ്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ വന്‍ വിജയങ്ങള്‍ നേടുമ്പോഴും ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് പ്രകടനം അത്ര മികച്ചതല്ല.

നേരത്തേ ടെസ്റ്റ് ലോകചാംപ്യന്‍ഷിപ്പിന്റെ ആദ്യ പതിപ്പില്‍ ഇന്ത്യ ഫൈനലില്‍ ന്യൂസിലന്റിനോട് എട്ടു വിക്കറ്റിന് തോറ്റിരുന്നു. തൊട്ടടുത്ത വര്‍ഷം വീണ്ടും ഫൈനലില്‍ എത്തിയെങ്കിലും ഓസ്‌ട്രേലിയയോട് 209 റണ്‍സിന് പരാജയപ്പെടാനായിരുന്നു വിധി. ഇത്തവണയാകട്ടെ ഇന്ത്യ ഏറെ പിന്നിലുമാണ്്. നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.

കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനോടും ദക്ഷിണാഫ്രിക്കയോടും നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങളുമായി 48.15% പോയിന്റാണ് ഇന്ത്യക്കുള്ളത്. ഇനിയുള്ള ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരകളിലെ പ്രകടനം ഇന്ത്യയുടെ ഫൈനല്‍ സാധ്യതകളില്‍ നിര്‍ണ്ണായകമാകും. ഇത്തവണ ഫൈനലില്‍ എത്തിയില്ലെങ്കില്‍ അത് പരിശീലകനെന്ന നിലയില്‍ ഗംഭീറിന് വലിയ തിരിച്ചടിയാകും.

ടെസ്റ്റ് ക്രിക്കറ്റ് തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണെന്ന് ഗംഭീര്‍ പറഞ്ഞു. 'ആദ്യം നമുക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടണം. ഇനി ഒമ്പത് ടെസ്റ്റ് മത്സരങ്ങള്‍ കൂടി നമുക്ക് മുന്നിലുണ്ട്. റെഡ്-ബോള്‍ ക്രിക്കറ്റില്‍ ഒരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്, അതിനാല്‍ തന്നെ യുവതാരങ്ങളെ ഞങ്ങള്‍ തുടര്‍ന്നും പിന്തുണയ്ക്കും,' ഗംഭീര്‍ എഎന്‍ഐയോട് വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW