Saturday, March 14, 2026 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 14 Mar 2026 10.41 AM

കുശാല്‍ ദാസ്‌ അന്തരിച്ചു

uploads/news/2026/03/830111/7.jpg

കൊല്‍ക്കത്ത: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്‌.എഫ്‌) മുന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്‌ (66) അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. 2010 മുതല്‍ 2022 വരെയുള്ള 12 വര്‍ഷ കാലയളവിലാണ്‌ ദാസ്‌ ഫെഡറേഷന്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചത്‌.
ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായി ജോലി തുടങ്ങിയ അദ്ദേഹം വിവിധ രാജ്യാന്തര സംഘടനകളില്‍ സേവനം അനുഷ്‌ഠിച്ച്‌ പ്രാഗത്ഭ്യം തെളിയിച്ചശേഷം എ.ഐ.എഫ്‌.എഫ്‌. ഭരണരംഗത്തെത്തി. ദുബായില്‍ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) ചീഫ്‌ ഫിനാന്‍ഷ്യന്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. 2017-ലെ ഫിഫ അണ്ടര്‍-17 ലോകകപ്പ്‌, ഇന്ത്യന്‍ വനിതാ ലീഗിന്റെ അമരക്കാരന്‍ തുടങ്ങിയ നിലകളില്‍ കുശാല്‍ ദാസ്‌ മികച്ച പ്രകടനമാണു കാഴ്‌ചവച്ചത്‌.

Ads by Google
Saturday 14 Mar 2026 10.41 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW