-->
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് പുതിയ സീസണിനു മുന്നോടിയായി സിംബാബ്‌വെ പേസര്‍ ബ്ലെസിങ് മുസറബാനിയെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബം?ാദേശ് പേസ് ബൗളര്‍ മുസ്‌തഫിസുര്‍ റഹ്‌മാനു പകരമാണ് മുസറബാനിയുടെ വരവ്. ബം?ാദേശുമായി രാഷ്‌ട്രീയമായി നിലനിന്നിരുന്ന സ്വരച്ചേര്‍ച്ചയില്ലായ്‌മയുടെ പശ്‌ചാത്തലത്തില്‍ മുസ്‌താഫിസുറിനെ ടീമിലുള്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധസ്വരം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് താരത്തെ നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കുകയും ചെയ്‌തു.
പകരക്കാരനായി ടീമിലെത്തിയ മുസറബാനി അടുത്തിടെ സമാപിച്ച ട്വന്റി-20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കായി 13 വിക്കറ്റുകള്‍ നേടിയിരുന്നു. പാകിസ്‌താന്‍ സൂപ്പര്‍ ലീഗി (പി.എസ്.എല്‍) ല്‍ ഇസ്ലാമാബാദ് യുണൈറ്റഡ് താരമായിരുന്നു മുസറബാനി. ഇസ്ലാമാബാദുമായുള്ള കരാര്‍ ഉപേക്ഷിച്ചാണ് സിംബാബ്‌വെ പേസര്‍ ഇന്ത്യയിലേക്കു വരുന്നതെന്ന സവിശേഷതയുമുണ്ട്.