-->
ലണ്ടന്‍: ഇം?ണ്ട് ആതിഥേയത്വം വഹിക്കുന്ന ദ് ഹണ്‍ഡ്രഡ്' ക്രിക്കറ്റ് ടൂര്‍ണമെന്റിലെ താരലേലത്തില്‍ പാകിസ്‌താന്‍ താരം അബ്രാര്‍ അഹമ്മദിനെ ലേലത്തില്‍ കൊണ്ടതിന്റെ പേരില്‍ വന്‍വിവാദം. അബ്രാറിനെ ലേലത്തില്‍ വിളിച്ചെടുത്ത സണ്‍റൈസേഴ്‌സ് ലീഡ്‌സ് ഫ്രാഞ്ചൈസിക്കെതിരേ വന്‍ സൈബര്‍ ആക്രമണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമസ്‌ഥതയിലുള്ള ക്ലബാണിത്. കലാനിധി മാരന്റെ നേതൃത്വത്തിലുള്ള ചെന്നൈ ആസ്‌ഥാനമായ സണ്‍ ഗ്രൂപ്പാണ് സണ്‍റൈസേഴ്‌സ് ലീഡ്‌സിന്റെ ഉടമകള്‍.
അബ്രാറിനെ ടീമിലുള്‍പ്പെടുത്തിയതോടെ ബഹിഷ്‌കരണ ആഹ്വാനവുമായി ഇന്ത്യന്‍ ആരാധകരാണ് രംഗത്തെത്തിയത്. ഇതോടെ ഫ്രാഞ്ചൈസിയുടെ എക്‌സ് അക്കൗണ്ട് പൂട്ടി.
കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ 2.34 കോടി ഇന്ത്യന്‍ രൂപയ്‌ക്കാണ് അബ്രാറിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. സി.ഇ.ഒ. കാവ്യ മാരന്‍ ഉള്‍പ്പെടെയുള്ളവുടെ സാന്നിധ്യത്തിലായിരുന്നു ലേലം. അതിര്‍ത്തികടന്നുള്ള ഭീകരവാദ വിഷയത്തിലടക്കം പാകിസ്‌താനെതിരേ ശക്‌തമായ നിലപാടു സ്വീകരിക്കുമ്പോള്‍ ഇന്ത്യന്‍ ഉടമസ്‌ഥതയിലുള്ള ടീം പാക്‌താരത്തെ സ്വന്തമാക്കിയ വാര്‍ത്ത പുറത്തുവന്നതോടെ ആരാധകര്‍ക്കു രോഷമടക്കാനായില്ല. ഫ്രാഞ്ചൈസിയുടെയും ഉടമകളുടെയും എക്‌സ് അക്കൗണ്ടുകള്‍ പ്രതിഷേധച്ചൂടറിഞ്ഞു. ഇതോടെയാണ് അക്കൗണ്ടുകള്‍ പൂട്ടാന്‍ ഉടമകള്‍ നിര്‍ബന്ധിതരായത്.
പാക് താരമെന്നതിലുപരിയായി ഇന്ത്യക്കെതിരായ മത്സരങ്ങളിലെ പ്രകോപനപരമായ ചെയ്‌തികളും അബ്രാര്‍ അഹമ്മദിനെതിരേ തിരിയാന്‍ ഇന്ത്യന്‍ ആരാധകരെ പ്രേരിപ്പിച്ചു. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ശുഭ്‌മന്‍ ഗില്ലിന്റെ പുറത്താകന്‍ അബ്രാര്‍ ആഘോഷിച്ച രീതി പ്രകോപനപരമായിരുന്നു. ഗില്ലിനെ പുറത്താക്കിയതിനുപിന്നാലെ മുഖംകൊണ്ട് അബ്രാര്‍ നടത്തിയ ആഘോഷം ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വേളയില്‍ കൈയില്‍ ചായക്കപ്പുമായുള്ള വീഡിയോ പോസ്‌റ്റ് ചെയ്‌തതും ആരാധകരുടെ നെറ്റിചുളിപ്പിച്ചിരുന്നു.