-->
പുഷ്പ 2 സിനിമയിലെ ഹിറ്റ് ഗാനത്തിന് എനര്‍ജറ്റിക് പെര്‍ഫോമന്‍സുമായി ഹന്‍സിക കൃഷ്ണ. മല്ലിക ബാണന്റെ അമ്പുകളോ എന്ന ഗാനത്തിനാണ് ഹന്‍സിക ചുവടുവെയ്ക്കുന്നത്. ചുവന്ന നിറത്തിലുളള സാരിയായിരുന്നു ഹന്‍സികയുടെ വേഷം.
എഐ പെണ്‍കുട്ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്യുന്നു.. എന്ന അടിക്കുറിപ്പോടെയാണ് ഹന്‍സിക ഡാന്‍സ് വീഡിയോ പങ്കുവെച്ചത്. പുഷ്പ 2 സിനിമയിലെ പാട്ടിന് നൃത്തം ചെയ്യുന്ന അവതാറിന്റെ വീഡിയോ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. ഈ ചുവടുകളെ അനുകരിച്ചാണ് ഹന്‍സിക ഡാന്‍സ് ചെയ്യുന്നത്. ഹന്‍സികയുടെ എനര്‍ജിയാണ് വീഡിയോയുടെ ഹൈലൈറ്റ്.
അച്ഛന്‍ കൃഷ്ണ കുമാറും സഹോദരിമാരായ ഇഷാനിയും ദിയയുമടക്കം നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ആരാധകരും ഹന്‍സികയുടെ ചുവടുകളെ അഭിനന്ദിക്കുന്നു. ഹന്‍സികയുടെ ഭാവപ്രകടനങ്ങളെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്.
സമൂഹമാധ്യമലോകത്ത് ഏറെ ആരാധകരുളള താരമാണ് ഹന്‍സിക കൃഷ്ണ. ഹന്‍സിക പങ്കുവെക്കുന്ന റീലുകള്‍ ചുരുങ്ങിയ സമയം കൊണ്ട് വൈറലാകാറുണ്ട്. മെയ്വഴക്കം കൊണ്ട് ആരാധകരെ അതിശയിപ്പിക്കുന്ന ഡാന്‍സ് റീലുകള്‍ ഇതിന് മുമ്പും ഹന്‍സിക പങ്കുവെച്ചിട്ടുണ്ട്.