Thursday, March 12, 2026 Last Updated 44 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 04 Oct 2025 05.45 PM

‘കഴിഞ്ഞത് 20 വർഷങ്ങൾ, ഇപ്പോള്‍ നീയാണ് ഏറ്റവും സുന്ദരിയായ പെൺകുട്ടി; എന്നും നിന്റെ ഉള്ളിലുള്ള മാജിക്കില്‍ വിശ്വസിക്കൂ...’ ഹന്‍സികയ്ക്ക് ബര്‍ത്ത്ഡേ ആശംസിച്ച് അഹാന

uploads/news/2025/10/803905/Untitled-4.jpg
Ahana Krishnakumar birthday wish for sister hansika (Image Source: Instagram)

താരപുത്രിമാരാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടേതായ പ്ലാറ്റ്ഫോമുകള്‍ സ്വന്തമാക്കിയ താരങ്ങളാണ് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ നാലു പെണ്‍മക്കള്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ അഹാന വളരെ സെലക്ടീവായി മാത്രം സിനിമയില്‍ അഭിനയിക്കുന്ന താരപുത്രിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന തന്റെ എല്ലാ വിശേഷങ്ങളും യാത്രകളും ഫോട്ടോഷൂട്ടുകളുമൊക്കെ യൂട്യൂബ് ചാനല്‍ വഴിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയും പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും ഇളയ സഹോദരി ഹന്‍സികയ്ക്ക് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ കുറിക്കുകയാണ് അഹാന കൃഷ്ണകുമാര്‍. ഹന്‍സികയുടെ ബര്‍ത്ത്ഡേ സെലി​‍ബ്രേഷന്‍ ചിത്രങ്ങള്‍ക്കൊപ്പം ത്രോബാക്ക് ചിത്രങ്ങളും പങ്കിടുകയാണ് അഹാന.
‘‘ഹന്‍സു... നീ 20 ലേക്കെത്തി.... കാര്യങ്ങൾ ഒരുക്കുന്നതിൽ ഞാൻ വളരെ തിരക്കിലായിരുന്നതു കൊണ്ട് 3 ദിവസം മുമ്പുള്ള നിന്റെ യഥാർത്ഥ ജന്മദിനത്തിൽ ഒരു പോസ്റ്റ് ഇടാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷേ വൈകിയാലും, എന്റെ ഫീഡിൽ നിന്റെ ജന്മദിനം വരാതിരിക്കുന്നത് ശരിയാവില്ല...
ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്യൂട്ട് കുഞ്ഞായി നീയിരുന്നത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണെന്ന് തോന്നിപ്പോകുന്നു...അതുപോലെ തന്നെ 20 വർഷങ്ങൾ കടന്നുപോയി, ഇപ്പോൾ എനിക്കറിയാവുന്ന ഏറ്റവും സുന്ദരിയായ പെൺകുട്ടിയാണ് നീ. എപ്പോഴും നിന്റെ ഹൃദയത്തോട് സത്യസന്ധത പുലർത്തുകയും നിന്റെ ഉള്ളിലുള്ള മാജിക്കില്‍ വിശ്വസിക്കുകയും ചെയ്യുക. നിന്നെ സ്നേഹിക്കുന്നു ഹൻസുപൈ....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അഹാന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് അഹാനയുടെ പോസ്റ്റിനു താഴെ ആശംസ കമന്റുകള്‍ കുറിക്കുന്നത്. സഹോദരിയായ ഇഷാനിയും രസകരമായ കമന്റ് പോസ്റ്റിന് താഴെ പങ്കുവച്ചിട്ടുണ്ട്. തനിക്കേറെയിഷ്ടപ്പെട്ടത് ഹന്‍സുവിന്റെ ത്രോബാക്ക് ചിത്രമാണെന്നാണ് ഇഷാനിയുടെ കമന്റ്. ഹന്‍സിക ഈ ഔട്ട്ഫിറ്റില്‍ എലഗന്റാണെന്ന് കുറിക്കുന്നവരുമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW