Thursday, March 12, 2026 Last Updated 19 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 04.22 PM

ട്രെന്‍ഡിങ് റാപ്പിന് റീലുമായി ഹന്‍സിക, ‘കല്യാണി’ക്ക് ഇതിലും മികച്ച റീല്‍ ഇല്ലെന്ന് കമന്റ് ; വീഡിയോ വൈറല്‍

hansika-krishna
photo-www.instagram.com/hansubeeeey

ട്രെന്‍ഡിങ്ങായ കല്യാണി റാപ്പിന് റീലുമായി ഹന്‍സിക കൃഷ്ണ. ആകര്‍ഷകമായ ഭാവാഭിനയങ്ങളോടെ പാട്ടിനൊത്ത് സ്‌റ്റൈലിഷായി നടന്നു നീങ്ങുന്ന ഹന്‍സികയെ റീലില്‍ കാണാം. റീല്‍ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്നത്. കല്യാണി സോങ്ങിന് ഇനിയും റീലുകള്‍ വേണോ ? എന്ന ചോദ്യത്തോടെയാണ് ഹന്‍സിക റീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്ലോക്ക് പ്രിന്റ് ക്രോപ്പ് ടോപ്പും സ്‌കേര്‍ടളടും അണിഞ്ഞ് ഇന്‍ഡേക വെസ്‌റ്റേണ്‍ ലുക്കിലാണ് ഹന്‍സികയുടെ റീല്‍. കല്യാണി റാപ്പിന് പറ്റിയ വേഷമാണിതെന്നും റാപ്പ് സോങ്ങിന് ഏറ്റവും അനുയോജ്യമായ റീലാണിതെന്നും കമന്റുകളുണ്ട്.

റാപ്പിലെ വരികള്‍ ഏറ്റവും ചേര്‍ന്നുപോകുന്നത് ഹന്‍സികയുടെ റീലിനാണെന്നും കമന്റുണ്ട്. നല്ല ക്യാമറയും എഡിറ്റിങ്ങും എന്ന കമന്റിന് ക്യാമറ അമ്മയും എഡിറ്റിങ് സ്വയം ചെയ്തതാണെന്നും ഹന്‍സിക മറുപടി നല്‍കി. ഇതിലും മ​​നോഹരമായി കല്യാണിക്ക് മറ്റാരും റീല്‍ ചെയ്തിട്ടില്ലെന്നും കമന്റുകളുണ്ട്.

സമൂഹമാധ്യമലോകത്ത് ഏറെ ആരാധകരുളള താരമാണ് ഹന്‍സിക കൃഷ്ണ. ഹന്‍സിക പങ്കുവെക്കുന്ന റീലുകള്‍ ചുരുങ്ങിയ സമയം കൊണ്ട് ശെവറലാകാറുണ്ട്. മെയ്‌വഴക്കം കൊണ്ട് ആരാധകരെ അതിശയിപ്പിക്കുന്ന ഡാന്‍സ് റീലുകള്‍ ഇതിന് മുമ്പും ഹന്‍സിക പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW