-->
അടിപൊളി ഡാന്‍സ് വീഡിയോയുമായി നടന്‍ കൃഷ്ണകുമാറിന്റെ ഇളയ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ഹന്‍സിക കൃഷ്ണ. ‘നിക്കി സേ ’യുടെ ‘ഗറ്റാ ഓണ്‍ലി ’എന്ന പാട്ടിനൊപ്പമാണ് ഹന്‍സിക ചുവടുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഹന്‍സികയുടെ ഡാന്‍സിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്. ക്യൂട്ട്, നൈസ്, ഈ ഡാന്‍സ് കളിക്കാന്‍ ചില്ലറ കഴിവൊന്നും പോരാ, പൊളിച്ചു എന്നിങ്ങനെയാണ് കമന്റുകള്‍.
സമൂഹമാധ്യമലോകത്ത് ഏറെ ആരാധകരുളള താരമാണ് ഹന്‍സിക കൃഷ്ണ. ഹന്‍സിക പങ്കുവെക്കുന്ന റീലുകളെല്ലാം ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറാറുണ്ട്.