Wednesday, March 11, 2026 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 12.18 PM

' ഈ സെല്‍ഫി ഒരുപാട് പേര്‍ക്കുളള മറുപടി' ; രമേശ് ചെന്നിത്തലയ്‌ക്കൊപ്പമുളള ചിത്രം പങ്കിട്ട് അഖില്‍ മാരാര്‍

share
photo-www.facebook.com/Akhilmarar123

സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൊല്ലം കൊട്ടാരക്കരയില്‍ അഖില്‍ മാരാര്‍ മത്സരിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പമുളള സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിരിക്കുകയാണ് അഖില്‍ മാരാര്‍. ഒപ്പം ഒരു കുറിപ്പുമുണ്ട്.

'' ട്രോളന്മാരുടെ ശ്രദ്ധയ്ക്ക്.. നിഷാദ് റാവുത്തറിന്റെയും ശ്രദ്ധയ്ക്ക്.. കൊട്ടാരക്കരയില്‍ ഐഷാ പോറ്റി മത്സരിക്കും എന്നാല്‍ കഴിയാവുന്ന സഹായങ്ങള്‍ ഞാന്‍ ചെയ്യും..

ബാക്കിയുള്ള സംശയങ്ങള്‍ക്ക് കാലം മറുപടി നല്‍കും...

പ്രിയപ്പെട്ട നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ ഉച്ച ഭക്ഷണം ഒരുമിച്ചു കഴിച്ച ശേഷം എടുത്ത ഈ സെല്‍ഫി ഒരുപാട് പേര്‍ക്കുള്ള മറുപടിയാണെന്ന് കൂട്ടിക്കോളൂ..'', എന്നാണ് ചിത്രത്തിനൊപ്പം അഖില്‍ മാരാര്‍ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW