Friday, March 13, 2026 Last Updated 35 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 03.16 PM

'' മലയാളിയുടെ വികാരങ്ങളില്‍ ഇത്രയേറെ ലയിച്ചുചേര്‍ന്ന മറ്റൊരു ശബ്ദമില്ല'' ; ഗാനഗന്ധര്‍വ്വന് പിറന്നാള്‍ ആശംസകളുമായി വി. ശിവന്‍കുട്ടി

uploads/news/2026/01/820031/yeshudas-shivankutty.jpg
photo-www.facebook.com/comvsivankutty/photos

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ 86-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് കുറിപ്പ് പങ്കുവച്ച് മന്ത്രി വി. ശിവന്‍കുട്ടി. മലയാളികളുടെ സ്വകാര്യ അഹങ്കരവും ലോക സംഗീതത്തിന്റെ അഭിമാനവുമാണ് ഡോ.കെ.ജെ യേശുദാസ് എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

'' ഗാനഗന്ധർവ്വന് ജന്മദിനാശംസകൾ..

മലയാളികളുടെ സ്വകാര്യ അഹങ്കാരവും ലോക സംഗീതത്തിൻ്റെ അഭിമാനവുമായ ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

കാലദേശങ്ങൾക്കപ്പുറം മലയാളിയുടെ വികാരങ്ങളിൽ ഇത്രയേറെ ലയിച്ചുചേർന്ന മറ്റൊരു ശബ്ദമില്ല. തലമുറകളെ സംഗീതം കൊണ്ട് ബന്ധിപ്പിച്ച, നമ്മുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂടെയുള്ള നാദവിസ്മയത്തിന് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു''.- ശിവന്‍കുട്ടിയുടെ വാക്കുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW