കുവൈറ്റ് സിറ്റി: വോട്ടര്‍ പട്ടികയുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട 'എസ്.ഐ.ആര്‍' (SIR) നടപടിക്രമങ്ങളില്‍ പ്രവാസി സമൂഹം നേരിടുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി ഒ.ഐ.സി.സി കുവൈറ്റ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് പരിശോധിക്കുന്നതിനും, പേരില്ലാത്തവര്‍ക്ക് പുതിയതായി പേര് ചേര്‍ക്കുന്നതിനും ആവശ്യമായ പ്രായോഗിക അറിവ് നല്‍കുന്നതിനാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
എല്ലാ നടപടിക്രമങ്ങളും ലൈവ് പ്രസന്റേഷനിലൂടെ വിശദീകരിച്ച ക്ലാസ്സില്‍ ഒ.ഐ.സി.സി ജില്ലാ കമ്മിറ്റികളുടെയും പോഷക സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
വര്‍ക്കിംഗ് പ്രസിഡന്റ് ബി.എസ്. പിള്ളൈ യോഗം ഉദ്ഘാടനം ചെയ്തു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നിസാം എം.എ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
വൈസ് പ്രസിഡന്റ് ജലിന്‍ തൃപ്രയാര്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി സുരേഷ് മാത്തൂര്‍ നന്ദിയും രേഖപ്പെടുത്തി. സീനിയര്‍ അംഗം കൃഷ്ണന്‍ കടലുണ്ടി ആശംസകള്‍ നേര്‍ന്നു.
വൈസ് പ്രസിഡന്റുമാരായ ബിനു ചേമ്പാലയം, വിപിന്‍ മങ്ങാട്, ജോബിന്‍ ജോസ്, ജനറല്‍ സെക്രട്ടറിമാരായ ഷംസുദ്ദീന്‍ ടി.കെ, നിബു ജേക്കബ്, റസാഖ് ചെറുതുരുത്തി, ഇല്ല്യാസ് പൊതുവാച്ചേരി, രാമകൃഷ്ണന്‍ കല്ലാര്‍, സെക്രട്ടറിമാരായ റെജി കോരത്, ബിജു പി. ആന്റോ, ജോസഫ് മാത്യു, ജിംസണ്‍ മാത്യു, സോജി എബ്രഹാം എന്നിവര്‍ക്കൊപ്പം വിവിധ ജില്ലാ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും പരിപാടിയുടെ ഏകോപനം നിര്‍വ്വഹിച്ചു.
ഒ.ഐ.സി.സി കോട്ടയം ജില്ലയുടെ മുന്‍ വൈസ് പ്രസിഡന്റ് ജോണ്‍സി തോമസിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.