-->
അന്തരിച്ച മിമിക്രി കലാകാരന്‍ രഘു കളമശേരിക്ക് ആദരാഞ്ജലികളേകി പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുകരിച്ചും അദ്ദേഹത്തിന്റെ ഡ്യൂപ്പായി വേദികളില്‍ എത്തിയും ശ്രദ്ധ നേടിയ കലാകാരനാണ് രഘു കളമശേരി.
അദ്ദേഹത്തിന്റെ കലാജീവിതം മലയാളി മനസ്സുകളില്‍ എന്നും നിലനില്‍ക്കുമെന്ന് ചാണ്ടി ഉമ്മന്‍ കുറിച്ചു. അപ്പയുടെ അപരനായും ഹാസ്യകലാകാരനായും മലയാളികള്‍ക്ക് സുപരിചിതനായിരുന്നു രഘു കളമശേരിയെന്നും ചാണ്ടി ഉമ്മന്‍ കുറിച്ചു.
ചാണ്ടി ഉമ്മന്റെ കുറിപ്പ്:
മിമിക്രി കലാകാരനും പ്രിയ സുഹൃത്തുമായ രഘു കളമശ്ശേരിയുടെ വിയോഗം ഏറെ ദുഃഖകരമാണ്..
ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ സിനിമാലയിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ പ്രിയപ്പെട്ട രഘു കളമശ്ശേരി, അപ്പയുടെ അപരനായും ഹാസ്യകലാകാരനായും മലയാളികൾക്ക് സുപരിചിതനായിരുന്നു.
അദ്ദേഹത്തിന്റെ കലാജീവിതം മലയാളി മനസ്സുകളിൽ എന്നും നിലനിൽക്കും....
ആത്മാവിന് ശാന്തി നേർന്ന്, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
ആദരാഞ്ജലികൾ..