Wednesday, March 11, 2026 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.36 AM

' അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഒരിക്കലെങ്കിലും മൂളാത്തവരായി ആരുമുണ്ടാകില്ല' ; യേശുദാസിന് പിറന്നാള്‍ ആശംസിച്ച് മുഖ്യമന്ത്രി

pinarayi vijayan
photo-www.facebook.com/PinarayiVijayan/

മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് പിറന്നാള്‍ ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യേശുദാസ് അനശ്വരമാക്കിയ ഗാനങ്ങള്‍ മൂളാത്തവരായി ആരുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഉച്ചനീചത്വങ്ങളില്ലാത്ത ഒരു സമൂഹം പുലരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തിയ വ്യക്തിത്വമാണ് യേശുദാസിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പ് :

മലയാളികളുടെ പ്രിയ ഗാനഗന്ധർവ്വൻ യേശുദാസിന് ജന്മദിനാശംസകൾ. പതിറ്റാണ്ടുകൾ നീണ്ട കലാജീവിതം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ സർഗ്ഗപ്രതിഭയാണ് യേശുദാസ്. തന്റെ സ്വരമാധുര്യം കൊണ്ട് യേശുദാസ് അനശ്വരമാക്കിയ ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളാത്തവരായി ആരുമുണ്ടാകില്ല. മലയാളത്തിൽ മാത്രമല്ല, വിവിധ ഭാഷകളിലായി അദ്ദേഹം ആലപിച്ചത് പതിനായിരക്കണക്കിന് ഗാനങ്ങളാണ്. ജനപ്രിയ സംഗീതത്തിനെന്ന പോലെ ശാസ്ത്രീയ സംഗീതത്തിനും വലിയ സംഭാവനകളാണ് യേശുദാസ് നൽകിയത്. ഉച്ചനീചത്വങ്ങളില്ലാത്ത ഒരു സമൂഹം പുലരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരം ശബ്ദമുയർത്തിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മലയാളികളുടെ സാംസ്‌കാരിക ബോധത്തിൽ ആഴത്തിൽ വേരൂന്നിയ ശബ്ദസാന്നിധ്യമായ യേശുദാസിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW