-->
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ 86-ാം ജന്മദിനമാണിന്ന്. യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഗായിക സുജാത മോഹന്‍. യേശുദാസിനൊപ്പമുളള തന്റെ കുട്ടിക്കാല ചിത്രവും സുജാത പങ്കുവച്ചിട്ടുണ്ട്.
'' ഗന്ധര്‍വ്വ നാദത്തിന് പിറന്നാള്‍ ആശംസകള്‍... എന്റെ ദാസേട്ടന് എപ്പോഴും സന്തോഷവും,കൃപയും, ആയുരാരോഗ്യവും കൊടുക്കണമേ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.. ഹാപ്പി ബര്‍ത്ത്‌ഡേ ദാസേട്ട'', എന്നാണ് സുജാത കുറിച്ചത്.
സുജാതയുടെ പോസ്റ്റിനു താഴെയായി നിരവധി പേരാണ് പ്രിയപ്പെട്ട ഗായകന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തുന്നത്.