Friday, March 13, 2026 Last Updated 53 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 04.58 PM

ഐവ കുവൈത്തിന് പുതിയ ഭാരവാഹികൾ

IVA

കുവൈത്ത് സിറ്റി : ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ ) 2026 -2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡന്റായി സമിയ ഫൈസലി നെയും ജനറൽ സെക്രട്ടറി ആയി മുബീന ഫിറോസിനെയും ,ട്രഷററായി സബീന റസാഖിനെയും തിരഞ്ഞെടുത്തു .മഹ്ബൂബ അനീസ്,വർദ അൻവർ (വൈസ് പ്രസിഡന്റുമാർ ),ജൈഹാൻ സജീർ ,സുഫിയ സാജിദ് (സെക്രട്ടറിമാർ ),ആശ ദൗലത്ത് (അസി .ട്രഷറർ ),എന്നിവരാണ് മറ്റു ഭാരവാഹികൾ. ആയിഷ ഫൈസൽ , ആരിഫ മെഹബൂബ് ,ജാസ്മിൻ ഷുക്കുർ ,ഷുജഅത്ത് റിഷ്ദിൻ ,അഫീഫ ഉസാമ ,ഹസ്ന കളത്തിൽ എന്നിവരാണ് മറ്റു കേന്ദ്ര എക്സികുട്ടീവ് കമ്മറ്റി അംഗങ്ങൾ .ഐവ യുടെ വിവിധ ഏരിയകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രൽ കോളജ് അംഗങ്ങൾ സമ്മേളിച്ച് കേന്ദ്ര എക്സികുട്ടീവ് കമ്മിറ്റിയേയും , എക്സികുട്ടീവ് കമ്മിറ്റി കൂടിച്ചേർന്ന് ഭാരവാഹികളെയും തിരഞ്ഞെടുത്തു.2027 ഡിസംബർ വരെയാണ് പുതിയ ഭാരവാഹികളുടെ കാലാവധി .സാൽമിയ സെൻട്രൽ ഹാളിൽ വച്ച് നടന്ന യോഗത്തിൽ കെ ഐ ജി പ്രസിഡന്റ് അൻവർ സഈദ് ,കെ ഐ ജി ജനറൽ സെക്രട്ടറി സാബിഖ് യൂസഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Ads by Google
Ads by Google
TRENDING NOW