Thursday, March 12, 2026 Last Updated 18 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 08.14 AM

പകരത്തിന് പകരം! കസേര വലിച്ച് താഴെയിട്ടതില്‍ സുഹൃത്തിനോട് യുവാവിന്റെ പ്രതികാരം, വൈറലായി വീഡിയോ

friends, revenge, chair, pulling, video

കാലം മാറിയതോടെ മനുഷ്യന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. പണ്ടൊക്കെ ആളുകള്‍ ചെറിയ കാര്യങ്ങള്‍ തമാശയായിട്ടെടുക്കുമെങ്കില്‍ ഇന്നത്തെ കാലത്ത് ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് ആളുകള്‍ക്ക് താത്പര്യം. ചെറിയ തെറ്റുകള്‍ക്ക് പോലും ക്ഷമിക്കാനോ ക്ഷമ ചോദിക്കാനോ ആരും തയ്യാറല്ല. അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ വൈറലായി. രാത്രിയിലെ കടുത്ത തണുപ്പ് മറികടക്കനായി തീ കാഞ്ഞിരിക്കുന്ന ഒരു കൂട്ടം യുവാക്കള്‍ക്കിടയില്‍ നടന്ന സംഭവമാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടുന്നത്.

ഒരു കൂട്ടം യുവാക്കള്‍ രാത്രി ഒരു റോഡിന് സമീപത്ത് ഇരുന്ന് തീ കായുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതിനിടെ അടുത്തിരുന്ന ഒരു യുവാവ് എഴുന്നേറ്റ് പോകുന്നതിനിടെ സമീപത്ത് ഇരുന്ന മറ്റൊരു യുവാവിന്റെ കസേര പിടിച്ച് വലിക്കുകയും അയാളെ താഴെക്ക് മറിച്ചിടുകയും ചെയ്യുന്നു. പിന്നാലെ ഇയാള്‍ റോഡ് മുറിച്ച് കടക്കുന്നതും കാണാം. ഈ സമയം താഴെ വീണ യുവാവ് എഴുന്നേറ്റ് വന്ന് സീറ്റ് മാറി ഇരിക്കുകയും താന്‍ നേരത്തെ ഇരുന്ന പ്ലാസ്റ്റിക് കസേരയിലേക്ക് ഒരു കുപ്പിയില്‍ നിന്നും എന്തോ ഒഴിക്കുന്നതും വീഡിയോയില്‍ കാണാം.

അല്പം നേരം കഴിഞ്ഞ ആദ്യം എഴുന്നേറ്റ് പോയ യുവാവ് തിരിച്ച് വരികയും ഒഴിഞ്ഞ കസേരയില്‍ ഇരിക്കുകയും ചെയ്യുന്നു. ഇതിനിടെ രണ്ടാമത്തെ യുവാവ് തന്റെ കൈയിലിരുന്ന ലൈറ്റര്‍ കസേരയുടെ അടുത്ത് പിടിച്ച് കത്തിക്കുന്നു. ഇതോടെ കസേര മൊത്തത്തില്‍ തീ പിടിക്കുകയും അവിടെ ഇരിന്നിരുന്ന യുവാവിന്റെ ചന്തിക്ക് തീ പിടിക്കുകയും ചെയ്യുന്നു. പിന്നാലെ തീ പിടിച്ച യുവാവ് നിലത്തിരുന്ന തീ കെടുത്താന്‍ ശ്രമിക്കുന്നതും ഒരുവിധത്തില്‍ തീ കെടുത്തുന്നതും വീഡിയോയില്‍ കാണാം. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായത്. യുവാവിന്റെ പരിക്ക് ഗുരുതരമാണോയെന്ന് വ്യക്തമല്ല.

നിമിഷ നേരങ്ങള്‍ക്കുള്ള്ിലാണ് വീഡിയോ വൈറലായിമാറിയത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയെങ്കിലും ആരും തന്നെ സഹതാപത്തിന്റെറ വാക്കുകള്‍ കുറിച്ചില്ല. മറിച്ച് ചിലര്‍ ആ പ്രതികാരം ആസ്വദിക്കുന്നതായി കുറിപ്പുകളെഴുതി. നിങ്ങളുടെ എതിരാളി ആരാണെന്ന് എപ്പോഴും നിങ്ങള്‍ക്കറിയാമെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. മറ്റ് ചിലര്‍ അത് സ്‌ക്രിപ്റ്റഡ് വീഡിയോയാണെന്ന് സംശയം പങ്കുവച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW