-->
ജീവിതത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളിലൊന്നാണ് സൗഹൃദം. നല്ല സുഹൃത്ത് ബന്ധങ്ങള്‍ കിട്ടുക എന്നത് വളരെ ഭാഗ്യം തന്നെയാണ്. ലോകത്തെവിടെയായാലും എത്ര വിദൂരതയിലാണെങ്കിലും സമയം കിട്ടുമ്പോഴെല്ലാം തന്റെ സുഹൃത്തുക്കളെക്കാണാന്‍ ഓടിയെത്തുന്ന നിരവധിപേരെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ തന്റെ സുഹൃത്തിനെ കാണുന്നതിനായി 12,800 കിലോമീറ്റര്‍ യാത്ര ചെയ്ത് അമേരിക്കയില്‍ നിന്നും പൂനെയിലെത്തിയ ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഹൃദയസ്പര്‍ശിയും അതേസമയം രസകരവുമായ വീഡിയോ വൈറലായി മാറിയിരിക്കയാണ്.
ഒരു പ്രാങ്കിലൂടെയാണ് പ്രഷിത് ഗുജാര്‍ തന്റെ കൂട്ടുകാരനായ സര്‍വേഷ് വൈഭവ് തീഖിനെ സര്‍െ്രെപസ് ചെയ്തിരിക്കുന്നത്. സര്‍വേഷിനെയും പ്രാങ്ക് നടത്താനും അത് റെക്കോര്‍ഡുചെയ്യാനും സഹായിച്ച മറ്റ് സുഹൃത്തുക്കളെയും പ്രഷിത് പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ ഒരു യുവാവ് കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത് കാണാം. പെട്ടെന്ന് അങ്ങോട്ട് മാസ്‌ക് ധരിച്ച ഒരു യുവാവ് കടന്നു വരുന്നു. അയാള്‍ അതിന്റെ അടുത്തായി ഇരിക്കുകയും ഈ യുവാവിനെ തുറിച്ച് നോക്കുകയും ചെയ്യുന്നതാണ് പിന്നെ കാണുന്നത്. പൂനെയില്‍ നിന്നുള്ള സര്‍വേഷാണ് ആദ്യം പറഞ്ഞ യുവാവ്. മാസ്‌ക് വച്ചിരിക്കുന്നത് പ്രഷിതും. ഇത് അറിയാതെ സര്‍വേഷിന് മാസ്‌ക് വച്ചിരിക്കുന്നയാളെ കാണുമ്പോള്‍ അസ്വസ്ഥത തോന്നുന്നു. എന്നാല്‍, പ്രഷിത് മാസ്‌ക് മാറ്റിയതോടെ സര്‍വേഷിന്റെ ഭാവമാകെ മാറി.
അത് കിലോമീറ്ററുകള്‍ താണ്ടിയെത്തിയ തന്റെ സുഹൃത്താണ് എന്ന് മനസിലായതും അവനാകെ സന്തോഷത്തിലാവുന്നു. പിന്നാലെ സന്തോഷം അടക്കാനാവാതെ ചിരിക്കുന്നതും കൂട്ടുകാരനെ കെട്ടിപ്പിടിക്കുന്നതുമാണ് പിന്നീട് കാണുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം എത്രമാത്രം ആഴത്തിലുള്ളതാണ് എന്ന് വീഡിയോ കാണുമ്പോള്‍ തന്നെ വ്യക്തം. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴത്തെ കുറിച്ചാണ് പലരും കമന്റുകള്‍ പറഞ്ഞിരിക്കുന്നത്. ഇങ്ങനെയൊക്കെയാണ് യഥാര്‍ത്ഥ സൗഹൃദം എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കൂട്ടുകാരനെ കണ്ടപ്പോള്‍ ഒറ്റ സെക്കന്റ് കൊണ്ട് സര്‍വേഷിന്റെ ഭാവം മാറിയതിനെ കുറിച്ചും കമന്റുകളുണ്ട്.