Saturday, March 14, 2026 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 08.59 AM

എന്റെ സുഹൃത്ത് ബംഗളൂരുവില്‍ ഒറ്റയ്ക്കാണ്, നല്ല കൂട്ടുകാരെ കണ്ടെത്തുക പ്രയാസം: യുവതിയുടെ പോസ്റ്റ് വൈറലാകുന്നു

woman, friend, struggle, bengaluru

സമൂഹ മാധ്യമങ്ങളില്‍ നമ്മുക്ക് ചിലപ്പോള്‍ നൂറ് കണക്കിന് ഫോളോവേഴ്‌സും കൂട്ടുകാരുമൊക്കെ ഉണ്ടാകും. എന്നാല്‍
എന്നാല്‍, ശരിക്കും ജീവിതത്തില്‍ ഇന്ന് പലരും ഒറ്റയ്ക്കാണ്. ഇന്നത്തെ കാലത്ത് ഒരു യഥാര്‍ത്ഥ സുഹൃത്തിനെ കണ്ടെത്തുക എന്നത് വലിയ പ്രയാസമുള്ള കാര്യം തന്നെയാണ് അല്ലേ? അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അതില്‍ ഒരു യുവതി പറയുന്നത് ബെംഗളൂരു പോലെ തിരക്കുള്ള ഒരു നഗരത്തില്‍ ഒരു യഥാര്‍ത്ഥ സുഹൃത്തിനെ കണ്ടെത്തുക എന്നത് എത്രമാത്രം പ്രയാസമുള്ള കാര്യമാണ് എന്നാണ്. കഴിഞ്ഞ വര്‍ഷം നഗരത്തിലെത്തിയ തന്റെ സുഹൃത്തിന് വേണ്ടിയാണ് യുവതിയുടെ പോസ്റ്റ്. നിങ്ങളൊക്കെ എങ്ങനെയാണ് സുഹൃത്തുക്കളെയും ഗ്രൂപ്പുകളെയും ഉണ്ടാക്കുന്നത് എന്നാണ് യുവതി ചോദിക്കുന്നത്. ഒപ്പം തന്റെ സുഹൃത്ത് കൂട്ടുകാരെ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുകയാണ് എന്നും പോസ്റ്റില്‍ പറയുന്നു.

തന്റെ സുഹൃത്ത് ഒരു മലയാളിയാണ് എന്നും നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ള ആളാണ് എന്നും പോസ്റ്റില്‍ പറയുന്നു. സുഹൃത്തുക്കളെ കണ്ടെത്താനുള്ള അവളുടെ ശ്രമങ്ങള്‍ മിക്കവാറും നിരാശയിലാണ് ചെന്ന് അവസാനിക്കാറുള്ളത് എന്നാണ് അവള്‍ പറയുന്നത്. അതുകൊണ്ട് അവള്‍ ബെംഗളൂരുവില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് എന്നും പോസ്റ്റില്‍ പറയുന്നു.കുറച്ച് നല്ല സ്ത്രീ സുഹൃത്തുക്കളെ ഉണ്ടാക്കുവാനും ഏതെങ്കിലും വനിതാ ഗ്രൂപ്പുകളുടെ ഭാഗാമാവാനും ഒക്കെയാണ് അവള്‍ ആഗ്രഹിക്കുന്നത് എന്നും യുവതി തന്റെ പോസ്റ്റില്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW