-->
നമ്മുടെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നത് ഒരു പുതിയ കാര്യമല്ല. വിശേഷ ദിവസങ്ങളില്‍ മാത്രമല്ല സ്വന്തം നാട്ടില്‍ പോയി തിരികെ വരുമ്പോഴും സുഹൃത്തുക്കള്‍ക്കായി കൈനിറയെ പലഹാരങ്ങളും വസ്ത്രങ്ങളും എല്ലാം നാം കരുതാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ നാട്ടില്‍ പോയി തിരിച്ചുവന്ന സുഹൃത്ത് തനിക്ക് എന്തെങ്കിലും സ്‌പെഷ്യല്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ച ഒരു യുവാവിപ്പോള്‍ ആകെ പെട്ടിരിക്കുകയാണ്. യുകെയിലാണ് സംഭവം. യുകെയില്‍ നിന്നും അവധിക്ക് ഇന്ത്യയിലേക്ക് വന്ന സുഹൃത്ത് തിരികെ എത്തിയപ്പോള്‍ പാക് സുഹൃത്തിന് സമ്മാനിച്ചത് നല്ല ഒന്നാന്തരം കുക്കറും പിന്നെ ജീരകം നിറച്ച ഒരു കുപ്പിയും ആണത്രേ.
വിലമതിക്കാനാവാത്ത സമ്മാനം നല്‍കിയ ഇന്ത്യക്കാരന്റെയും അത് കണ്ട് ചിരി അടക്കാന്‍ പാടുപ്പെടുന്ന അദ്ദേഹത്തിന്റെ പാകിസ്താന്‍ സുഹൃത്തിന്റെയും വീഡിയോയ്ക്ക് മൂന്നു മില്യണ്‍ വ്യൂവ്‌സാണ് ലഭിച്ചിരിക്കുന്നത്. വീഡിയോയില്‍ കൈയില്‍ ഒരു കവറും പിടിച്ച് ഇന്ത്യക്കാരനായ സുഹൃത്ത് അടുക്കളയിലേക്ക് ചെല്ലുന്നത് കാണാം. ഇന്ത്യയിലേക്കുള്ള യാത്ര കഴിഞ്ഞ് വന്നപ്പോള്‍ ഒരു സമ്മാനവുമായി എത്തിയതാണെന്ന് ഇദ്ദേഹം പറയുന്നുണ്ട്. പ്രതീക്ഷ വാനോളമായിരുന്നു. എന്നാല്‍ പാക് സുഹൃത്ത് സമ്മാനം കണ്ടൊന്ന് ഞെട്ടി. ഇന്ത്യയില്‍ നിന്നും നീ എനിക്കായി കുക്കറാണോ കൊണ്ടുവന്നതെന്നാണ് അമ്പരന്നുള്ള അയാളുടെ ചോദ്യം. വീട്ടില്‍ നല്ലൊരു കുക്കറില്ലല്ലോ അതാണ് ഇതും കൊണ്ട് വന്നതെന്നാണ് കൂട്ടുകാരന്റെ വിശദീകരണം. എന്തെങ്കിലും നല്ല സാധനം കൊണ്ടുവരുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്ന് പാകിസ്താനി പറയുന്നുണ്ട്.
ഇവിടെയും തീര്‍ന്നില്ല, രണ്ടാമതൊരു സര്‍െ്രെപസ് കൂടി ഉണ്ടായിരുന്നു. ഒരു ബോക്‌സ് മുഴുവന്‍ ജീരകമായിരുന്നു അത്. യുകെയില്‍ പാകിസ്താനികളും ഇന്ത്യക്കാരും ഒരേ കുടുംബം പോലെയാണ് ജീവിക്കുന്നത്. ഭാഷ, രാഷ്ട്രീയം, അതിര്‍ത്തി അങ്ങനെ എല്ലാ തരത്തിലും വിഭാഗീയതയുണ്ടെങ്കിലും ഒത്തൊരുമിച്ചാണ് പലരും കഴിയുന്നതെന്ന് ഈ വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു. പാകിസ്താനില്‍ ഇത്രയും നല്ല കുക്കര്‍ കിട്ടാനില്ലെന്നും ഇത് ബസ്റ്റ് ഗിഫ്റ്റാണെന്നുമാണ് വീഡിയോക്ക് താഴെ വന്നൊരു കമന്റ്.