Wednesday, March 11, 2026 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 01.54 PM

കാഞ്ഞിരപ്പള്ളി പിടിക്കാന്‍ കേന്ദ്രമന്ത്രിയെ ഇറക്കാന്‍ ബിജെപി ; തലസ്ഥാനത്ത് മത്സരിക്കാന്‍ വമ്പന്മാരുടെ നിര

uploads/news/2026/01/818862/BJP.jpg

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന ബിജെപി കാഞ്ഞിരപ്പള്ളി പിടിക്കാന്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനെ ഇറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ച മണ്ഡലമായ കാഞ്ഞിരപ്പള്ളിയെ ബിജെപിക്ക് വിജയസാധ്യതയുളള എ ക്ലാസ്സ് മണ്ഡലങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.

ണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നാണ് വിവരം. പതിനഞ്ചോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് തീരുമാനിക്കും. ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് എന്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവര്‍ക്കും കാഞ്ഞിരപ്പള്ളിയിലേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.

കാഞ്ഞിരപ്പളളിയില്‍ കേന്ദ്രമന്ത്രിയെ കളത്തിലിറക്കുന്നത് ഗുണകരമാകുമെന്നാണ് കരുതുന്നത്. തിരുവല്ലയില്‍ അനൂപ് ആന്റണിയും പാലായില്‍ ഷോണ്‍ ജോര്‍ജും മത്സരിക്കാനാണ് സാധ്യത. ബിജെപി മറ്റൊരു പ്രധാനകേന്ദ്രമായി അടയാളപ്പെടുത്തിയിരിക്കുന്ന തിരുവനന്തപുരത്ത് നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖയും മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കിട്ടിയ മുന്‍തൂക്കം നല്‍കുന്ന ആത്മവിശ്വാസത്തില്‍ മറ്റു പ്രമുഖരെയും തലസ്ഥാന ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരം സെന്‍ട്രലില്‍ കൃഷ്ണകുമാറിനും കരമന ജയനുമാണ് സാധ്യത. ശോഭാ സുരേന്ദ്രന്‍ അരൂരിലോ കായംകുളത്തോ മത്സരിച്ചേക്കും. എം ടി രമേശ് തൃശൂരില്‍ നിന്നോ കോഴിക്കോട് നിന്നോ ആയിരിക്കും ജനവിധി തേടുക. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ആറ്റിങ്ങലില്‍ മത്സരിക്കാന്‍ ഇറങ്ങിയേക്കുമെന്നും കാട്ടാക്കട, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ വെച്ചുമാറിയേക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW