-->
കനേഡിയന്‍ കുടുംബത്തിന് രക്ഷകനായി ഇന്ത്യന്‍ വംശജനായ ടാക്‌സി ഡ്രൈവര്‍. ഗര്‍ഭിണിയായ ഒരു സ്ത്രീയ്ക്കും കുടുംബത്തിനുമാണ് ഹര്‍ദീപ് സിംഗ് ടൂര്‍ എന്ന െ്രെഡവര്‍ രക്ഷകനായത്. ടാക്‌സിയില്‍ വെച്ചുതന്നെ പ്രസവിച്ച സ്ത്രീയെയും കുഞ്ഞിനെയും തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ച ടൂറിന് അഭിനന്ദനപ്രവാഹമാണ്.
അതീവ തണുപ്പുള്ള ഒരു രാത്രിയിലാണ് സംഭവം. നാല് വര്‍ഷമായി ടാക്‌സി ഓടിക്കുന്ന ടൂറിന് കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ ഒരു ഫോണ്‍ കോള്‍ വരുന്നു. അടിയന്തരമായി ആശുപത്രി യാത്ര ആവശ്യപ്പെട്ടായിരുന്നു ഫോണ്‍ കോളെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. വാഹനത്തില്‍ കയറാന്‍ എത്തിയപ്പോള്‍ തന്നെ വേദനകൊണ്ട് പുളയുകയായിരുന്നു സ്ത്രീയെന്ന് ടൂര്‍ പറയുന്നു. ഗുരുതരാവസ്ഥ മനസിലാക്കിയ ടൂര്‍, ആദ്യം ആംബുലന്‍സിനെ വിളിക്കാന്‍ ആലോചിച്ചെങ്കിലും കാലാവസ്ഥ അപകടകരമാണെന്ന് കണ്ടതോടെ തീരുമാനം മാറ്റുകയായിരുന്നു. വീണ്ടും സമയം പോകുമെന്ന് തിരിച്ചറിഞ്ഞ ടൂര്‍ സ്വയം ദൗത്യം ഏറ്റെടുത്ത്, െ്രെഡവ് ചെയ്യാന്‍ തീരുമാനിച്ചു.
ആശുപത്രിയിലേക്കുള്ള ആ യാത്രയെ 'ഏറ്റവും ദൈര്‍ഘ്യമേറിയ 30 മിനിറ്റ്' എന്നാണ് ടൂര്‍ വിശേഷിപ്പിച്ചത്. വഴിയിലുടനീളം വേദനകൊണ്ട് പുളയുകയായിരുന്നു ആ സ്ത്രീ. അപ്പോള്‍ -23 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ശക്തമായ കാറ്റും ഒപ്പം വഴുക്കലുള്ള റോഡുകളും െ്രെഡവിംഗ് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കി. അപ്പോഴെല്ലാം ആ കുടുംബത്തെ സുരക്ഷിതമായും വേഗത്തിലും ആശുപത്രിയില്‍ എത്തിക്കുക എന്നതായിരുന്നു തന്റെ ഏക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ പീറ്റര്‍ ലൗഹീഡ് സെന്ററില്‍ നിന്ന് അല്പം അകലെ കാറില്‍തന്നെ സ്ത്രീ പ്രസവിച്ചു. വൈദ്യസഹായം ലഭ്യമാക്കാന്‍ വേഗത്തില്‍ത്തന്നെ ടൂര്‍ ആശുപത്രിയിലേക്ക് പാഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ജീവനക്കാര്‍ പിന്നീട് അദ്ദേഹത്തെ അറിയിച്ചു. ഇത്തരമൊരു അനുഭവം ആദ്യമാണെന്നും 'അഭിമാനകരമായ നിമിഷം' ആയാണ് അതിനെ കണക്കാക്കുന്നതെന്നും ടൂര്‍ പറയുന്നു.