Thursday, March 12, 2026 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 02.39 PM

സൗജന്യ യാത്ര ചോദിച്ചു: പിന്നാലെ ലൈംഗീക പീഡനം, ഇറ്റലിയിലെ ദുരനുഭവം പങ്കുവച്ച് ഇന്ത്യന്‍ യുവാവ്

indian, man, experience, italy, sexual, assault

ഇന്ത്യയിലേക്കുള്ള സഞ്ചാരികള്‍ വര്‍ദ്ധിച്ചത് പോലെ തന്നെ ഇന്ത്യയില്‍ നിന്നും ലോകം കാണാനിറങ്ങുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനമാണ്. എന്നാല്‍, ഇത്തരം യാത്രകളെല്ലാം പ്ലാന്‍ ചെയ്ത് ബുക്ക് ചെയ്തുള്ള യാത്രകളല്ല. മറിച്ച് ലഭ്യമായ ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുള്ള യാത്രകളാണ്. അത്തരമൊരു ഹിച്ച്‌ഹൈക്കിംഗ് വഴി യാത്ര ചെയ്യുന്ന പാസഞ്ചര്‍ പരംവീര്‍ എന്ന യൂട്യൂബര്‍ ഇറ്റലിയില്‍ വച്ച് തനിക്ക് നേരിടേണ്ടിവന്ന അപമാനകരമായ ഒരു അനുഭവം വെളിപ്പെടുത്തിയപ്പോള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി.

തനിക്ക് ലൈംഗിക പീഡനം ഏല്‍ക്കേണ്ടിവന്നെന്ന ഇന്ത്യന്‍ സഞ്ചാരിയുടെ വെളിപ്പെടുത്തല്‍ വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്. പാസഞ്ചര്‍ പരംവീര്‍ എന്ന പേരില്‍ യൂട്യൂബില്‍ യാത്രാവീഡിയോകള്‍ ചെയ്യുന്ന സഞ്ചാരിയായ പരംവീര്‍ സിംഗ് ബെനിവാളാണ് തനിക്ക് നേരിടേണ്ടിവന്ന അപമാനം വെളിപ്പെടുത്തിയത്. യൂട്യൂബില്‍ 2.56 ദശലക്ഷത്തിലധികം സബ്‌സ്‌െ്രെകബര്‍മാരും ഇന്‍സ്റ്റാഗ്രാമില്‍ 6,30,000ത്തിലധികം ഫോളോവേഴ്‌സുമുള്ള പരംവീര്‍ ഇറ്റലിയില്‍ നിന്നും ട്രെന്റോയിലേക്ക് ഒരു യാത്രയ്ക്ക് ശ്രമിക്കുകയായിരുന്നു. ചുവന്ന അക്ഷരങ്ങളില്‍ 'TRENTO' എന്ന് എഴുതിയ കാര്‍ഡ്‌ബോര്‍ഡ് ബോര്‍ഡുമായി റോഡരികില്‍ നിന്ന അദ്ദേഹത്തിന് ഒരു പ്രാദേശിക െ്രെഡവറില്‍ നിന്ന് ലിഫ്റ്റ് ലഭിച്ചു.

പക്ഷേ. അതൊരു അസാധാരണ യാത്രയായി മാറി. 'ഇറ്റലിയില്‍ ഹിച്ച്‌ഹൈക്കിംഗ് ചെയ്യുമ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു' തലക്കെട്ടോടെ പങ്കുവച്ച വീഡിയോയില്‍ തന്റെ ദുരനുഭവം പരംവീര്‍ വിവരിക്കുന്നു. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവമെന്ന് അദ്ദേഹം പറയുന്നു. തന്നെ ട്രെന്റോയില്‍ ഇറക്കുന്നതിന് പകരമായി െ്രെഡവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടെന്ന് പരംവീര്‍ ആരോപിച്ചു. ഉടന്‍ തന്നെ താന്‍ ആ ഓഫര്‍ നിരസിച്ചെന്നും അദ്ദേഹം പറയുന്നു. പരംവീറിന്റെ വെളിപ്പെടുത്തല്‍ വലിയ പ്രതികരണമാണ് ഉയര്‍ത്തിയത്. 3,500 ഓളം പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതാനെത്തിയത്. ഇതൊരു തമാശയല്ലെന്നും ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്നും ചിലരെഴുതി. ഒരു പുരുഷന് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നെങ്കില്‍ യാത്രക്കാരായ സ്ത്രീകളുടെ അനുഭവം എന്തായിരിക്കുമെന്ന് മറ്റ് ചിലര്‍ ചോദിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW