-->
ലണ്ടന്‍: കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ലണ്ടന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയ യുവതിക്കായി വ്യാപക തിരച്ചില്‍. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പോലീസിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇരുപതുകളിലുള്ള യുവതിയാണ് കിഴക്കന്‍ ലണ്ടനിലെ റോംഫോര്‍ഡ് ആശുപത്രിയില്‍ നിന്ന് മുങ്ങിയത്.
കുട്ടി ആശുപത്രിയില്‍ ആരോഗ്യവിദഗ്ധരുടെ പരിചരണത്തിലാണ്. നിലവില്‍ കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.കറുത്ത മുടി, മെലിഞ്ഞ ശരീരം എന്നിവയുള്ള യുവതി കാണാതാകുമ്പോള്‍ ഇളം നിറമുള്ള ടോപ്പും പാവാടയുമാണ് ധരിച്ചിരുന്നത്. പ്രസവിച്ച് അധികം വൈകാതെയാണ് സ്ത്രീ ആശുപത്രിയില്‍ നിന്ന് പോയത്. അതിനാല്‍ തന്നെ അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കണമെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ നീല്‍ ഗോഡ്വിന്‍ അറിയിച്ചു.