Saturday, March 14, 2026 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Feb 2026 08.07 AM

പത്താം നിലയുടെ മുകളില്‍ നിന്നൊരു ഭയാനക കാഴ്ച! താഴെ വീണ സാരിയെടുക്കാന്‍ മകന്റെ ജീവന്‍ പണയപ്പെടുത്തി ഒരമ്മ, രോഷാകുലരായി നെറ്റീസണ്‍സ്

mother, ties, son, bed, sheet, saree, nine, floor

ഓരോ ദിവസവും വ്യത്യസ്തവും വിചിത്രവുമായ ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സോഷ്യല മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ചിലതൊക്കെ കാണുമ്പോള്‍ മനുഷ്യര്‍ക്കെന്താ ഭ്രാന്ത് പിടിച്ചോ? എന്നുപോലും കാഴ്ചക്കാര്‍ക്ക് തോന്നിപ്പോകാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ആളുകളില്‍ നടുക്കം സൃഷ്ടിക്കുന്നത്. പത്താം നിലയില്‍ നിന്നും ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്‌ലാറ്റിന്റെ ബാല്‍ക്കെണിയിലേക്ക് പറന്നുവീണ സാരിയെടുക്കാന്‍ മകനെ ബെഡ്ഷീട്ടില്‍ കെട്ടി ഇറക്കി സാരി തിരികെ എടുക്കുന്നതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണിത്. ഫരീദാബാദില്‍ നിന്നും വൈറലായ ദൃശ്യങ്ങളില്‍ ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്‌ലാറ്റില്‍ നിന്ന് സാരി എടുക്കാന്‍ ഒരു സ്ത്രീ തന്റെ ഇളയ മകനെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ബെഡ്ഷീറ്റ് ഉപയോഗിച്ച് താഴേക്ക് ഇറക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫരീദാബാദിലെ സെക്ടര്‍ 82ല്‍ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ അയല്‍വാസി പകര്‍ത്തിയതോടെയാണ് ഈ വിവരം പുറംലോകം അറിഞ്ഞത്. പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും ബെഡ്ഷീറ്റ് കൂട്ടിമുട്ടിച്ച് കെട്ടി കുട്ടി ഒമ്പതാം നിലയിലേക്ക് ഇറങ്ങുന്നതും, സാരിയുമായി തിരികെ വരുമ്പോള്‍ അമ്മയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് ആ കുട്ടിയെ മുകളിലേക്ക് വലിച്ചുകയറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്. ആ സമയം അരികില്‍ മറ്റ് രണ്ട് കുട്ടികള്‍ കൂടി നില്‍ക്കുന്നുണ്ടായിരുന്നു. എട്ടാം നിലയില്‍ മറ്റൊരു സ്ത്രീ യാതൊന്നുമറിയാതെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് തൊട്ടുമുകളില്‍ ഇത്രയും അപകടകരമായ സാഹസത്തിന് ആ കുടുംബം മുതിര്‍ന്നത്.

വീഡിയോ വൈറലായതോടെ ഈ മാതാപിതാക്കള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. 'ഒരു സാരിക്കു വേണ്ടി സ്വന്തം മകന്റെ ജീവന്‍ പണയപ്പെടുത്തിയ ഈ അമ്മയ്‌ക്കെതിരെ നിയമനടപടി വേണം' എന്നാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം. കുട്ടിയുടെ സുരക്ഷയെക്കുറിച്ച് ഇത്രപോലും ചിന്തയില്ലാത്ത ഇത്തരം പ്രവര്‍ത്തികള്‍ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പലരും കുറിച്ചു. ഒരു നിമിഷത്തെ കൈയബദ്ധം പോലും വലിയൊരു ദുരന്തത്തിന് കാരണമാകുമായിരുന്ന ഈ സാഹസം കണ്ടുനില്‍ക്കുന്നവരില്‍ വലിയ പേടിയാണ് ഉളവാക്കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW