Thursday, March 12, 2026 Last Updated 47 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 01.13 PM

കൈക്കുഞ്ഞുമായി അഭിമുഖത്തിനെത്തിയ യുവതിയെ കണ്ടതോടെ അതുവരെയുള്ള ചിന്താഗതികളെല്ലാം മാറിമറിഞ്ഞു: വൈറലായി പോസ്റ്റ്

woman, job, interview, baby

ജീവിതത്തില്‍ ഏറ്റവുമധികം ത്യാഗങ്ങള്‍ അനുഭവിക്കുന്നവരാണ് അമ്മമാര്‍. പ്രത്യേകിച്ച് കുഞ്ഞുകുഞ്ഞുങ്ങളുള്ള അമ്മമാര്‍. ഒരു ജോലിക്ക് ശ്രമിക്കണമെങ്കില്‍ പോലും പല കടമ്പകളും കടക്കേണ്ടതുണ്ട്. കാരണം കുഞ്ഞുങ്ങള്‍ ഉള്ള യുവതികള്‍ ജോലിയില്‍ അലംഭാവം കാണിക്കും എന്നാണ് പലരും ധരിക്കുന്നത്. പക്ഷേ, അമ്മമാരാവുക എന്നാല്‍ വലിയ ഉത്തരവാദിത്തം തന്നെയാണ്. അവര്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാവാറുമുണ്ട്. അപ്പോഴും പലരും ജോലിസ്ഥലത്തും അതുപോലെ നന്നായി തന്നെ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാറുമുണ്ട്. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ഒരു കരിയര്‍ കൗണ്‍സിലര്‍ പങ്കുവയ്ക്കുന്നത്.

പോസ്റ്റില്‍ പറയുന്നത്, ഒരു ഇന്റര്‍വ്യൂ ചെറിയ കുഞ്ഞുങ്ങളുള്ള സ്ത്രീകളെ ജോലിയില്‍ നിയമിക്കുന്നതിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് എങ്ങനെ മാറ്റിമറിച്ചു എന്നാണ്. പോസ്റ്റില്‍ പറയുന്നത്, തനിക്ക് രാത്രി 11 മണിക്ക് ഒരു മെസ്സേജ് ലഭിച്ചു എന്നാണ്. അത് അയച്ചത് പിറ്റേന്ന് ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ഒരു സ്ത്രീയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് 2 മണിക്കായിരുന്നു അവര്‍ക്ക് അഭിമുഖം. എന്നാല്‍, സാഹചര്യം കാരണം അവരുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാന്‍ ആളില്ലാതെ വന്നു. കുഞ്ഞിനെ കൂടി ഇന്റര്‍വ്യൂവിന് വരുമ്പോള്‍ കൊണ്ടുവന്നോട്ടെ എന്നായിരുന്നു യുവതി ചോദിച്ചത്. തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍, ഇത് പ്രൊഫഷണലല്ലാത്ത ഒരു കാര്യമായിട്ടാണ് കണ്ടിരുന്നത്, പക്ഷേ, ഇത്തവണ പിറ്റേന്ന് കുട്ടിയുമായി വരാനും അഭിമുഖത്തില്‍ പങ്കെടുക്കാനും യുവതിയോട് പറയുകയാണ് താന്‍ ചെയ്തത് എന്ന് പോസ്റ്റില്‍ പറയുന്നു.

അങ്ങനെ പിറ്റേന്ന് അവര്‍ കുട്ടിയുമായി അഭിമുഖത്തിനെത്തി. അഭിമുഖത്തിനിടെ കുട്ടി കരഞ്ഞു. എന്നാല്‍, കുട്ടിയെ ആശ്വസിപ്പിച്ചും കൈകാര്യം ചെയ്തും ഇന്റര്‍വ്യൂവിലെ സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് ആ യുവതി ഉത്തരം പറഞ്ഞു. വളരെ നന്നായിട്ടാണ് അവര്‍ ആ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തത്. അങ്ങനെയൊരാളെയാണ് തങ്ങള്‍ക്ക് ജോലിക്ക് വേണ്ടിയിരുന്നത്, അത്രയും സമ്മര്‍ദ്ദം വരുന്ന സമയത്തും എല്ലാ കാര്യങ്ങളും നന്നായി കൈകാര്യം ചെയ്യാനാവുന്ന ഒരാളെ എന്നതുകൊണ്ട് അവരെ ജോലിക്കെടുത്തതായും പോസ്റ്റില്‍ പറയുന്നു. ഇപ്പോള്‍ ഒരു വര്‍ഷമായി ആ യുവതി തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നു എന്നും ടീമിലെ വളരെ വിശ്വസിക്കാനാവുന്ന ഒരാളാണ് അവര്‍ എന്നും പോസ്റ്റില്‍ കാണാം. 'നിങ്ങള്‍ ജോലിക്കെടുക്കുന്നവരില്‍ ഏറ്റവും കാര്യക്ഷമമായി, ഏറ്റവും സ്ഥിരതയോടെ, കൃത്യതയോടെ ജോലി ചെയ്യുന്നവര്‍ അമ്മമാരായ സ്ത്രീകളായിരിക്കും' എന്നാണ് പോസ്റ്റില്‍ പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW