-->
ഇന്ത്യയിലെത്തുന്ന വിദേശികളില്‍ പലരും തങ്ങളുടെ ഇവിടുത്തെ അുനഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഡെലിവറി സ്പീഡില്‍ ആശ്ചര്യപ്പെട്ടുകൊണ്ട് പോസ്റ്റ് ഇട്ടിരിക്കുകയാണ് ദില്ലിയില്‍ താമസിക്കുന്ന വിദേശിയായ ഒരു യുവാവ്. ഓണ്‍ലൈന്‍ ഷോപ്പായ ബ്ലിങ്കിറ്റിന്റെ ഈ അതിവേഗത്തിലുള്ള ഡെലിവറിയിലാണ് യുവാവ് അമ്പരന്നുപോയത്. ഇന്ത്യയിലെ ക്വിക്ക്‌കൊമേഴ്‌സ് എത്ര വേഗത്തിലാണെന്ന് തന്റെ യുഎസിലുള്ള ചങ്ങാതിമാരെ കാണിക്കാനായിട്ടാണ് ചാര്‍ളി ഇവാന്‍സിന്റെ പോസ്റ്റ്.
വൈകുന്നേരം 5.43 നാണ് ചാര്‍ളി വെള്ളവും ഒരു സ്‌ക്രൂെ്രെഡവറും ബ്ലിങ്കിറ്റില്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍, ചാര്‍ളിയെ അത്ഭുതപ്പെടുത്തിക്കൊണ്ട്, വൈകുന്നേരം 5.49 ന് സാധനങ്ങള്‍ എത്തി. ചാര്‍ളി ആകെ ഞെട്ടിപ്പോയി. ബ്ലിങ്കിറ്റ് ദൈവമാണ് എന്നാണ് ചാര്‍ളി പറയുന്നത്. 'ഗയ്‌സ്, ഇപ്പോള്‍ സമയം വൈകുന്നേരം 5.43 ആയി, ഞാന്‍ ബ്ലിങ്കിറ്റില്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്തതേയുള്ളൂ. ഈ ആപ്പിന്റെ സര്‍വീസ് എത്ര വേഗത്തിലാണെന്ന് ഞാന്‍ എന്റെ യുഎസ് സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുകയാണ്. ഈ ആപ്പില്‍ നിങ്ങള്‍ക്ക് എന്തും ലഭിക്കും, അതും വളരെ വേഗത്തില്‍ തന്നെ ലഭിക്കും' എന്നും ചാര്‍ളി തന്റെ വീഡിയോയില്‍ പറയുന്നു. പിന്നീട്, ഡെലിവറി െ്രെഡവര്‍മാരുടെ കഠിനാധ്വാനത്തെ കുറിച്ചുമെല്ലാം യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്. എന്തായാലും, ആറ് മിനിറ്റുകൊണ്ട് ചാര്‍ളി ഓര്‍ഡര്‍ ചെയ്ത സാധനങ്ങളെത്തി.
അമേരിക്കയില്‍, സാധനങ്ങളുടെ ഡെലിവറി വളരെ മെല്ലെയാണ്. അതിനാല്‍ തന്നെ ഇന്ത്യയിലെ ഈ അതിവേഗത്തിലുള്ള ഡെലിവറി മിക്കവാറും വിദേശത്ത് നിന്നും വരുന്നവരെ അമ്പരപ്പിക്കാറുണ്ട്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. 'ഇന്ത്യയിലെ ക്വിക്ക് ഡെലിവറി വേറെ ലെവലാണ്, പ്രത്യേകിച്ച് ദില്ലിയില്‍' എന്നാണ് ഒരാളുടെ കമന്റ്. അനേകങ്ങളാണ് സമാനമായ കമന്റുകള്‍ നല്‍കിയിരിക്കുന്നത്.