Thursday, March 12, 2026 Last Updated 32 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 07 Nov 2025 12.02 PM

ഇന്ത്യക്കാരിയായ പെണ്‍കുട്ടിയെ പ്രണയിക്കുമ്പോള്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കുക: വൈറലായി ഓസ്‌ട്രേലിയന്‍ യുവാവിന്റെ പോസ്റ്റ്

australian, man, viral, video, dating, indian, girl

ഇന്ത്യയിലെ ആളുകളെ കുറിച്ചും ഇവിടുത്തെ സംസ്‌കാരത്തെക്കുറിച്ചും, ജനജീവിതത്തെക്കുറിച്ചുമെല്ലാം തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന നിരവധി വിദേശികളുണ്ട്. ഇപ്പോഴിതാ ഇന്ത്യക്കാരിയായ ഒരു പെണ്‍കുട്ടിയെ പ്രണയിക്കുമ്പോള്‍ ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന രസകരമായ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഓസ്‌ട്രേലിയന്‍ യുവാവ്. ഇന്ത്യയില്‍ നിന്നുള്ള യുവതിയെ പ്രണയിക്കുന്നയാളാണ് താനെന്നാണ് യുവാവ് പറയുന്നത്.

പുസ്തകം നിലത്തുവീണാല്‍ അതിനോട് മാപ്പ് ചോദിക്കണമെന്നതാണ് ആദ്യത്തെ കാര്യം. വീണ പുസ്തകം എടുത്തുവെച്ച ശേഷം അതിനെ തൊട്ടുതൊഴുതുകൊണ്ടാണ് ഇത് ചെയ്യേണ്ടതെന്ന് യുവാവ് വീഡിയോയില്‍ വിശദീകരിക്കുന്നു. അടുത്തതാണ് പ്രധാനപ്പെട്ട കാര്യം. അവളുടെ മാതാപിതാക്കളെ പേര് വിളിക്കാന്‍ പാടില്ല. സ്പൂണ്‍ ഉപയോഗിച്ചാണെങ്കില്‍ പോലും ഇടത് കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നതാണ് അടുത്ത കാര്യം. ഇടതുകൈയില്‍ പിടിച്ച സ്പൂണ്‍ കൊണ്ട് ഭക്ഷണം കഴിക്കുന്ന യുവാവിനെ ഇന്ത്യന്‍ കാമുകി ശാസിക്കുന്നതും ഉടന്‍ യുവാവ് സ്പൂണ്‍ വലതുകൈയിലേക്ക് മാറ്റുന്നതും വീഡിയോയില്‍ കാണാം.

ചടങ്ങുകള്‍ക്ക് കൃത്യസമയത്ത് എത്തണമെന്നതാണ് അടുത്ത കാര്യം. എത്രമണിക്കാണ് പരിപാടി എന്ന് ചോദിച്ചപ്പോള്‍ എട്ട് മണിക്ക് എന്ന് കാമുകി പറയുന്നതും ഇതുകേട്ട് ഫോണില്‍ അലാം സെറ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഹിന്ദി പഠിക്കാന്‍ അല്ലാതെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് അഞ്ചാമത്തെ കാര്യം. നിരവധി പേരാണ് വൈറല്‍ വീഡിയോയ്ക്ക് താഴെ കമന്റുകളെഴുതിയത്. 'ഹേയ് അങ്കിള്‍ എന്നല്ല, നമസ്‌തേ അങ്കിള്‍ എന്നാണ് പറയേണ്ടത്'രെങ്കിലും കാര്‍ കാര്‍ഡ് നല്‍കൂ', 'എരിവുള്ള ഭക്ഷണം കഴിക്കാനുള്ള ശേഷി അവളെ കണ്ടുമുട്ടിയശേഷം വര്‍ധിച്ചോ', എന്ന് മറ്റൊരാള്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW