-->
ലോകറെക്കോര്‍ഡ് നേടുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ചൈന. ഇപ്പോഴിതാ അവര്‍ വികസിപ്പിച്ച മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ (മാഗ്ലെവ്) ട്രെയിന്‍ പരീക്ഷണസമയത്ത് വേഗതയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കണ്ണ് ചിമ്മി തുറക്കുംമുന്‍പെ സ്ഥലം വിട്ടിരിക്കും, അതാണ് ചൈനയുടെ പുത്തന്‍ മാഗ്‌ലെവ് ട്രെയിന്‍. മണിക്കൂറില്‍ 700 കിലോ മീറ്റര്‍ സഞ്ചരിച്ച് ലോക റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് ഈ ട്രെയിന്‍.
ചൈനയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫന്‍സ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് ലോക റെക്കോര്‍ഡ് ചൈന സ്വന്താക്കിയത്. 400 മീറ്റര്‍ നീളമുള്ള മാഗ്ലെവ് ട്രാക്കിലായിരുന്നു പരീക്ഷണം. ഇത്രയും ഉയര്‍ന്ന വേഗത കൈവരിച്ച ശേഷം ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്താനും സാധിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും വേഗതയേറിയ 'സൂപ്പര്‍കണ്ടക്റ്റിംഗ് ഇലക്ട്രിക് മാഗ്ലെവ്' ട്രെയിനായി ഇത് മാറി. പരീക്ഷണ ഓട്ടത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ട്രെയിന്‍ ഒരുമിന്നല്‍പ്പിണര്‍ പോലെ പാഞ്ഞുപോകുന്നത് കാണാം. നഗ്‌നനേത്രങ്ങള്‍ കൊണ്ട് പിന്തുടരാന്‍ കഴിയാത്ത അത്രസ്പീഡിലായിരുന്നു ട്രെയിനിന്റെ സ്പീഡ്.
🚄🇯🇵 Le train japonais Maglev L0 ne se contente pas d’être rapide : il redéfinit littéralement la notion de vitesse dans le transport moderne.Grâce à la lévitation magnétique, il flotte au-dessus de son rail, éliminant toute friction et lui permettant d’atteindre plus de 600… pic.twitter.com/hnV4VnZ3Ro— Le Contemplateur (@LeContempIateur) December 4, 2025