-->
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുകയും ഇറങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടയില്‍ അപകടങ്ങളില്‍പെടുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. എത്രയൊക്കെ മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ഇതേ പ്രവണത കാണിക്കുന്ന ആളുകളുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ തമിഴ്‌നാട്ടിലെ ഈറോഡ് ജംഗ്ഷനില്‍, ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് വീണ യാത്രക്കാരിയെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ജീവനക്കാരന്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം അവരുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ പങ്കിട്ടു, ഉദ്യോഗസ്ഥന്റെ സമയോചിതമായ നടപടിയെ റെയില്‍വേ മന്ത്രാലയം പ്രശംസിച്ചു.
വീഡിയോ ദൃശ്യങ്ങളില്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറപ്പെട്ട ഒരു ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്ന ഒരു യുവതിയെ കാണാം. പെട്ടെന്ന് അവരുടെ കാല്‍ വഴുതി ട്രെയിനിനും റെയില്‍വേ പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണുപോകുന്നു. ഈ സമയം പ്ലാറ്റ്‌ഫോമിലൂടെ നടന്നു വരികയായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥശന്റ ഞെടിയിടയില്‍ ഇടപെടുകയും ഓടിയെത്തി യുവതിയെ സുരക്ഷിതമായ സ്ഥലത്തേക്ക് വലിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ആയിരക്കണക്കിന് ആളുകളാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മനസ്സാന്നിധ്യത്തെയും വേഗത്തിലുള്ള പ്രതികരണത്തെയും പ്രശംസിച്ചു. റെയില്‍വേ അപകടങ്ങള്‍ തടയുന്നതില്‍ സേനയുടെ ജാഗ്രത എത്രത്തോളം നിര്‍ണായകമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ സംഭവം. നിരവധി ഉപയോക്താക്കള്‍ അദ്ദേഹത്തെ 'യഥാര്‍ത്ഥ ജീവിതത്തിലെ നായകന്‍' എന്ന് വിശേഷിപ്പിച്ചു. ഈ ഉദ്യോഗസ്ഥന്റെ പേരോ മറ്റ് വിവരങ്ങളോ സമൂഹ മാധ്യമ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.
An RPF staff’s alertness saved a lady passenger who slipped while trying to board a moving train at Erode Junction, Tamil Nadu. Indian Railways urges all passengers to board or deboard only after the train comes to a complete halt.#ResponsibleRailYatri pic.twitter.com/EhMWFn62Dh— Ministry of Railways (@RailMinIndia) November 1, 2025