Friday, March 13, 2026 Last Updated 12 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 07 Feb 2026 08.25 AM

റെയില്‍വേ ട്രാക്കില്‍ കിടന്ന തടികളില്‍ ട്രെയിന്‍ തട്ടി, വന്ന് വീണത് സ്ത്രീയുടെ മുകളില്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

woman, injury, hit, train, bihar

കാണികളില്‍ നടുക്കം സൃഷ്ടിക്കുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ സമാനമായി ബിഹാറിലെ ഗയ ജില്ലയിലുള്ള പഹാര്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന നടുക്കുന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധനേടുന്നത്. ട്രാക്കിലൂടെ വേഗത്തില്‍ പാഞ്ഞുവന്ന ട്രെയിന്‍ പാളത്തിനരികില്‍ കൂട്ടിയിട്ടിരുന്ന മരത്തടികളില്‍ ഇടിക്കുകയും, ഇതിലൊന്ന് തെറിച്ച് പാളം മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയുടെ തലയില്‍ അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്. റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു പാസഞ്ചര്‍ ട്രെയിനില്‍ നിന്നുമാണ്

യാത്രക്കാര്‍ നിയമവിരുദ്ധമായി വലിയ മരത്തടികള്‍ ഇറക്കി ട്രാക്കുകള്‍ക്കിടയില്‍ അപകടകരമായ രീതിയില്‍ കൂട്ടിയിട്ടത്.
ഈ സമയത്താണ് മറ്റൊരു എക്‌സ്പ്രസ് ട്രെയിന്‍ വേഗത്തില്‍ ആ പാളത്തിലൂടെ കടന്നുപോയത്. ട്രെയിന്‍ തടികളില്‍ തട്ടിയതോടെ ഒരു വലിയ മരത്തടി വായുവിലൂടെ തെറിച്ചുപോയി പാളം മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയുടെ തലയില്‍ ശക്തിയായി അടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്ത്രീ വളരെ ദൂരേക്ക് തെറിച്ചുവീണു. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്നവര്‍ അവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. സ്ത്രീയുടെ അവസ്ഥ നിലവില്‍ എത്രത്തോളം ഗുരുതരമാണെന്നത് വ്യക്തമല്ല.

വീഡിയോയില്‍ റെയില്‍വേ ട്രാക്കില്‍ അനേകം തടികള്‍ ഇട്ടിരിക്കുന്നത് കാണാം. ആ സമയത്ത് ഗുഡ്‌സ് ട്രെയിന്‍ കടന്നു പോകുന്നു. പിന്നാലെ മറ്റൊരു ട്രെയിന്‍ അതിവേഗത്തില്‍ മറ്റൊരു ട്രാക്കിലൂടെ കടന്നു പോകുന്നതും കാണാം. ഈ സമയത്ത് സ്ത്രീ റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് കയറാനായി ട്രാക്കിലൂടെ നടക്കുകയാണ്. അപ്പോഴാണ് കൂട്ടിയിട്ട തടികളിലൊന്ന് ട്രെയിന്‍ കയറി വായുവിലേക്ക് തെറിച്ചുപൊങ്ങിയതും അത് സ്ത്രീയുടെ ശരീരത്തിലേക്ക് ചെന്ന് പതിച്ചതും. ഇടിയുടെ ആഘാതത്തില്‍ അവര്‍ വീഴുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ നിരവധിപേരാണ് തടികള്‍ കൂട്ടിയിട്ടതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW