Thursday, March 12, 2026 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 12.48 PM

ഓമിക്കൊപ്പം ദിയയുടെ തകര്‍പ്പന്‍ ഡാന്‍സ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

diya-krishna
photo-www.instagram.com/_diyakrishna_/reels/

ഓമിക്കൊപ്പം ഡാന്‍സ് ചെയ്യുന്ന ദിയ കൃഷണയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. കുഞ്ഞ് ഓമിയെ ബേബി കാരിയറില്‍ ഇരുത്തിയാണ് ദിയ ഡാന്‍സ് ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ്ങായ യു ഗോട്ടാ മേക്ക് മി ഫ്രീസ് എന്ന പാട്ടിനാണ് ദിയ ഡാന്‍സ് ചെയ്യുന്നത്.

ദിയയുടെയും ഓമിയുടെയും ഡാന്‍സിന് വലിയ സവീകാര്യതയാണ് ലഭിക്കുന്നത്. തലൈവി ഈ ബാക്ക് എന്നാണ് ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഓമിയുടെ ചുവടുകളാണ് പവര്‍ഫുള്‍ എന്ന് അഹാനയും കമന്റായി കുറിച്ചു. മറ്റ് ആരാധകരും ഡാന്‍സിന് അഭിനന്ദനവുമായി എത്തുന്നുണ്ട്. വീഡിയോ ക്യൂട്ടാണ്, ഈ ട്രെന്‍ഡ് ഓമി തൂക്കി എന്നും ആരാധകര്‍ കുറിക്കുന്നു.

നടന്‍ കൃഷ്ണകുമാറിന്റെ രണ്ടമത്തെ മകളാണ് ദിയ കൃഷ്ണ. കഴിഞ്ഞ ജൂലൈയിലാണ് ദിയയ്ക്കും അശ്വിനും ആണ്‍കുഞ്ഞ് പിറന്നത്. ഗര്‍ഭിണിയായതുമുതലുളള വിശേഷങ്ങളെല്ലാം ദിയ യൂട്യൂബില്‍ പങ്കുവെക്കാറുണ്ടായിരിരുന്നു. ദിയയുടെ ഡെലിവറിയുടെ വീഡിയോയും വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. നിയോമിനെ വീട്ടില്‍ വളിക്കുന്ന പേരാണ് ഓമി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW