-->
ആദ്യത്തെ കണ്‍മണിയെ വരവേറ്റ് നടന്‍ ജി. കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്‌ളുവെന്‍സറുമായ ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേഷും. പിറന്നതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാറിന്റെ കുടുംബം. കുഞ്ഞിക്കാലുകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ദിയ ആണ്‍ കുഞ്ഞ് പിറന്ന വിവരം ആരാധകരെ അറിയിച്ചത്. അവസാനം ഞങ്ങളുടെ കണ്‍മണിയെത്തി എന്നാണ് ചിത്രത്തിനൊപ്പം ദിയ കുറിച്ചത്.
നേരത്തെ കൃഷ്ണകുമാറും ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചിരുന്നു. വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു. മകള്‍ ദിയയ്ക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി, എന്നായിരുന്നു കൃഷ്ണ കുമാര്‍ കുറിച്ചത്.
ഞാന്‍ ഒരിക്കലും മറക്കാത്ത നിമിഷം. ഞങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രം എത്തിയിരിക്കുന്നു. ഓസിയുടെയും അശ്വിന്റെയും ആണ്‍കുട്ടി എത്തി. ഓസിയും കുട്ടിയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. യൂണിവേഴ്‌സിന് നന്ദി എന്നാണ് കുഞ്ഞിക്കാലുകള്‍ പങ്കുവെച്ചുകൊണ്ട് അഹാന കുറിച്ചത്. ഇഷാനിയും ഹന്‍സികയും സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് അശ്വിന്‍ ഗണേഷ്. പ്രിയപ്പെട്ടവര്‍ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്.