-->
തിരുവനന്തപരും: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയാ കൃഷ്ണകുമാറിന്റെ സ്ഥാപനത്തില്‍ നിന്നും ജീവനക്കാരികള്‍ തട്ടിയെടുത്തത് 30 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. പണം ഇവര്‍ പങ്കിട്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാലുപേരാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരായ ദിവ്യ, രാധാകുമാരി, വിനീത എന്നിവര്‍ക്ക് പുറമേ ആദര്‍ശ് എന്നയാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കുറ്റപത്രം മൂന്ന് ദിവസത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇവര്‍ സ്വര്‍ണ്ണവും വാഹനവും വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ തെളിവുകളായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്നും പണം നഷ്ടമായ വിവരം ദിയ തന്നെയാണ് ആദ്യം മാധ്യമങ്ങളെ അറിയിച്ചത്.
ഇതിന് പിന്നാലെ ദിയയുടെ സ്ഥാപനത്തില്‍ തൊഴില്‍പീഡനമാണെന്ന് ആരോപിച്ച് ജീവനക്കാരും രംഗത്ത് എത്തിയതോടെയാണ് വിവാദമായി മാറിയത്. ജീവനക്കാരികള്‍ പണം വീതിച്ച് എടുത്ത് ഉപയോഗിച്ചതിന്റെ വിവിധ രേഖകളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.