-->
സംഗീത ചക്രവര്‍ത്തി ഇളയരാജയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് വേടന്‍. സമുഹമാധ്യമങ്ങളിലാണ് വേടന്‍ ചിത്രം പങ്കുവച്ചത്. ചിത്രത്തിന് ക്യാഷ്‌നായി തമിഴില്‍ ഇസൈ അരയ്‌സന്‍ എന്നും വേടന്‍ കുറിച്ചിരിക്കുന്നു. എവിടെ വച്ചാണ് ഇരുവരും കണ്ടതെന്ന കാര്യത്തില്‍ വ്യക്തത ഇല്ല.
ഒരുമാസം മുമ്പ് തമിഴ് സിനിമാ രംഗത്തു നിന്നുളള ഓഫറുകളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ഇളയരാജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുളള ഒരു അവസരം വന്നിട്ടുണ്ടെന്ന് വേടന്‍ വെളിപ്പെടുത്തിയിരുന്നു. ഭാഗ്യമുണ്ടെങ്കില്‍ അത് നടക്കുമെന്നായിരുന്നു വേടന്‍ പറഞ്ഞത്.
കേരളത്തില്‍ നിരവധി ആരാധകരുളള റാപ്പ് ഗായകനാണ് വേടന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് വേണ്ടി രചിച്ച വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുളള സംസ്ഥാന പുരസ്‌കാരവും വേടന്‍ സ്വന്തമാക്കിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. ബലാത്സംഗ കേസില്‍ അറസ്റ്റിലായ വേടന്‍ ജാമ്യത്തിലിരിക്കെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് കാട്ടി യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതി നല്‍കിയത്.