Wednesday, March 11, 2026 Last Updated 19 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 02.00 PM

ജനസംഖ്യ കൂട്ടണം: ഗര്‍ഭ നിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും നികുതി ഏര്‍പ്പെടുത്തി ചൈന

china, baby, boom, new, tax, birth, control

ബെയ്ജിങ്: ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും മൂല്യവര്‍ധിത നികുതി(വാറ്റ്) പിരിക്കാന്‍ ചൈന. കുട്ടികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ജനുവരി ഒന്നിന് നികുതി പ്രാബല്യത്തിലെത്തും. ഇതോടെ കോണ്ടത്തിന് മുമ്പുണ്ടായിരുന്ന 13 ശതമാനം വാറ്റ് നല്‍കേണ്ടിവരും. ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്.

നികുതി ഏര്‍പ്പെടുത്തിയാലും കോണ്ടം ഉപയോഗിക്കുന്നതിനേക്കാള്‍ ചെലവേറിയതാണ് ഒരു കുട്ടിയെ വളര്‍ത്തുന്നതെന്ന് അറിയാത്തവര്‍ മണ്ടന്മാരാണെന്നാണ് പലരും ഇതിനെ പരിഹസിക്കുന്നത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉയര്‍ന്ന വില കാരണം ആസൂത്രണം ചെയ്യാത്ത ഗര്‍ഭധാരണങ്ങളും ലൈംഗിക രോഗങ്ങളും വര്‍ദ്ധിക്കാനുള്ള സാധ്യതയെക്കുറിച്ച് വിദഗ്ധര്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

ജനസംഖ്യ ഉയര്‍ന്നതോടെ 1980 മുതല്‍ 2015 വരെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റക്കുട്ടി നയം നടപ്പിലാക്കിയിരുന്നു. എന്നാല്‍ ജനസംഖ്യ വലിയ രീതിയില്‍ കുറയാന്‍ തുടങ്ങിയതോടെ 2015ല്‍ സര്‍ക്കാര്‍ നയം മാറ്റി. പിന്നീട് രണ്ട് കുട്ടികളാക്കാമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇതില്‍ കാര്യമായ മാറ്റം വരാത്ത സാഹചര്യത്തിലാണ് ഗര്‍ഭനിരോധന വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW