Monday, March 16, 2026 Last Updated 34 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 08.22 AM

നാട്ടില്‍ പോകാന്‍ സമയമില്ലേ, മുതിര്‍ന്നവരെ വന്ദിക്കാന്‍ ഡെലിവറി ബോയ്‌സിനെ അയയ്ക്കും ഈ കമ്പനി, ഫീസ് വെറും 11,500 രൂപ

lunar, new-year, greetings, kneeling, service

സ്വദേശം വിട്ട് അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന നിരവധിപേരുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലപ്പോഴും ആഗ്രഹിക്കുന്ന സമയം നാട്ടില്‍ എത്താനോ വീട്ടുകാരുമൊത്ത് സമയം ചിലവഴിക്കാനോ പലര്‍ക്കും കഴിഞ്ഞെന്നുവരില്ല. ഇത്തരത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കായി ചൈനയിലെ ഒരു ഡെലിവറി കമ്പനി ആരംഭിച്ച പുതിയ സേവനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുന്നത്. വീട്ടിലെ മുതിര്‍ന്നവര്‍ക്ക് പുതുവത്സരത്തില്‍ നല്‍കുന്ന ആചാരപരമായ വന്ദനം (Kotou) അര്‍പ്പിക്കാന്‍ ഡെലിവറി ബോയ്‌സിനെ അയക്കാമെന്നതാണ് ഈ വിചിത്രമായ ഓഫര്‍.

ഹെനാന്‍ പ്രവിശ്യ ആസ്ഥാനമായ 'UU Paotui' എന്ന കമ്പനിയാണ് തങ്ങളുടെ ആപ്പിലൂടെ മൂന്ന് വ്യത്യസ്ത പാക്കേജുകള്‍ അവതരിപ്പിച്ചത്. ബേസിക് പാക്കേജിന് 39 യുവാന്‍ അതായത് ഏകദേശം 450 രൂപയാണ് ചാര്‍ജ്ജ് വരുന്നത്. വീടിന്റെ വാതിലില്‍ പുതുവര്‍ഷ ചിഹ്നങ്ങള്‍ പതിപ്പിക്കുക, ചെറിയ രീതിയിലുള്ള ശുചീകരണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
അടുത്ത പാക്കേജിന് 199 യുവാന്‍ അതായത് ഏകദേശം 2,300 രൂപ വരെയാണ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക, ആശംസകള്‍ അറിയിക്കുക, അവര്‍ നല്‍കുന്ന കൈനീട്ടം വാങ്ങി ഉടമയ്ക്ക് അയച്ചുകൊടുക്കുക എന്നിവയാണ് ഇതിലെ സേവനങ്ങള്‍.

പ്രീമിയം പാക്കേജിന് 999 യുവാന്‍ അതായത് ഏകദേശം 11,500 രൂപ വരും. ഇതിലാണ് ചൈനീസ് പാരമ്പര്യമായ 'കൊട്ടു' ഉള്‍പ്പെടുന്നത്. ഡെലിവറി ബോയ് മുതിര്‍ന്നവരുടെ മുന്നില്‍ മുട്ടുകുത്തി നിന്ന് തല നിലത്തുമുട്ടിച്ച് വന്ദനം അര്‍പ്പിക്കും. ഈ ചടങ്ങ് ഉപഭോക്താവിന് വീഡിയോ കോളിലൂടെ തത്സമയം കാണുകയും ചെയ്യാം.

സംഭവം ഈ സേവനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. അനുകൂലിക്കുന്നവര്‍ പ്രധാനമായും പറയുന്നത്, ജോലിത്തിരക്ക് കാരണം നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതൊരു നല്ല മാര്‍ഗ്ഗമാണെന്നാണ്. അതേസമയം, പ്രതികൂലിക്കുന്നവര്‍ പറയുന്നത്, സ്‌നേഹവും ബഹുമാനവും പണം നല്‍കി വാങ്ങേണ്ടതല്ലെന്നും, മക്കള്‍ നേരിട്ട് വരുന്നത് നല്‍കുന്ന സന്തോഷം മറ്റൊരാള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നുമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW